Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപ്രൈം മിനിസ്​റ്ററല്ല...

പ്രൈം മിനിസ്​റ്ററല്ല ക്രൈം മിനിസ്​റ്റർ, നെതന്യാഹുവിനെതിരെ ജനം തെരുവിൽ

text_fields
bookmark_border
പ്രൈം മിനിസ്​റ്ററല്ല ക്രൈം മിനിസ്​റ്റർ, നെതന്യാഹുവിനെതിരെ ജനം തെരുവിൽ
cancel

കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിൽ പരാജയപ്പെ​െട്ടന്നും ഭരണം അഴിമതിയിൽ മുങ്ങിയെന്നും ആരോപിച്ച്​ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്​തം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകൾ പ​െങ്കടുത്തു.

അഴിമതി കേസുകളിൽ വിചാരണ​ േനരിടുന്ന നെതന്യാഹുവി​​െൻറ ജനപ്രീതി അടുത്ത കാലത്ത്​ വ്യാപകമായി ഇടിഞ്ഞിരുന്നു. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന്​ പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെയ്​തെന്ന ആരോപണത്തെതുടർന്നാണ്​ അ​ന്വേഷണം നടക്കുന്നത്​. ഇതിനോപ്പമാണ്​ ഇസ്രയേലിൽ കൊറോണ രോഗികളുടെ വർധനവുണ്ടായത്​.

കൊറോണക്കാലത്ത്​ ചില സാമ്പത്തിക പാക്കേജുകൾ രാജ്യത്ത്​ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ‘മുപ്പത്​ വർഷമായി സാമൂഹ്യസുരക്ഷക്കും മറ്റുമായി നികുതി അടച്ചിട്ട്​ ഇപ്പോൾ സർക്കാറിന്​ മുന്നിൽ ഒൗദാര്യങ്ങൾക്കായി കൈനീട്ടി നിൽക്കുന്നത് എത്രമാത്രം അപമാനകരമാണ്​. ഞാനിവിടെ വന്നിരിക്കുന്നത്​ ഇൗ പൈശാചിക ഭരണം ​ അവസാനിക്കുന്നതുവരെ പ്രതിഷേധിക്കാനാണ്​’-54 കാരനായ ഡോറൻ പറയുന്നു.

മൂന്നു മാസമായി താൻ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർക്ക്​ സൗജന്യമായി ബുഫേ ഭക്ഷണം ഒരുക്കി ഹോട്ടൽ ഉടമകളും ​െഎക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ‘ക്രൈം മിനിസ്​റ്റർ’, ‘നോ വേ’,‘ഞങ്ങൾക്ക്​ മടുത്തു’ തുടങ്ങിയ പ്ലക്കാർഡുകളുമായാണ്​  പ്രതിഷേധക്കാർ സംഘടിച്ചത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetanyahunewsIsraelprotestQuit
News Summary - Israelis urge Netanyahu to quit over coronavirus, corruption charges
Next Story