തുടർച്ചയായി ആറാം വർഷവും നോമ്പെടുത്ത് ജയരാജ്
text_fieldsമഞ്ചേരി: ഓരോ റമദാൻ കാലവും ജയരാജിന് ആത്മസമർപ്പണത്തിെൻറ ദിനങ്ങളാണ്. തുടർച്ചയാ യി ആറാം വർഷവും നോമ്പെടുത്ത് മാതൃകയാവുകയാണ് മേലാക്കം സ്വദേശി മാടങ്കോട്ട് വീട്ടിൽ ജയരാജ് (35). മഞ്ചേരി എൻ.ടി.കെ ജ്വല്ലറിയിലെ ജീവനക്കാരനായ ഇദ്ദേഹം ആറ് വർഷം മുമ്പാണ് നോ മ്പെടുത്ത് തുടങ്ങിയത്.
സ്ഥാപനത്തിലെ മറ്റുജീവനക്കാർ മുസ്ലിം സുഹൃത്തുക്കളായതിനാൽ നോമ്പുകാലത്ത് ഭക്ഷണം കഴിക്കുന്ന പ്രയാസം കണക്കിലെടുത്താണ് നോമ്പെടുത്ത് തുടങ്ങിയത്. സുഹൃത്തുക്കളും പിന്തുണ നൽകിയതോടെ പിന്നെ തുടർന്നു. ഇപ്പോൾ നോമ്പ് ജീവിതത്തിൻറ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് ഈ യുവാവ്.
ആദ്യത്തെ രണ്ടുവർഷം 25 നോമ്പാണ് എടുത്തത്. കഴിഞ്ഞ നാല് വർഷമായി മുഴുവനും എടുക്കുന്നുണ്ട്. കുടുംബം പൂർണ പിന്തുണ നൽകുന്നുതായി ജയരാജ് പറയുന്നു. അമ്മയും ഭാര്യയും ഏട്ടെൻറ ഭാര്യയും നോമ്പ് തുറക്കാനാവശ്യമായ വിഭവങ്ങൾ ഒരുക്കിനൽകും. സുഹൃത്തുക്കളുടെ വീട്ടിൽനിന്ന് പലഹാരങ്ങളും എത്തിച്ചുതരാറുണ്ടെന്നും ജയരാജ് പറഞ്ഞു.
കാരക്കയും വെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കും. പിന്നീട് ലഘുഭക്ഷണം കഴിക്കും. 2018ൽ മഞ്ചേരി നഗരസഭയിലെ 13ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ജയരാജ് ഡി.ൈവ.എഫ്.ഐ മഞ്ചേരി ഈസ്റ്റ് മേഖല പ്രസിഡൻറ് കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.