മതിയായ യോഗ്യതയില്ലാത്ത എ.ബി.വി.പി നേതാവ് അസി. പ്രഫസർ; ജെ.എൻ.യു നിയമനം വിവാദമാകുന്നു
text_fieldsന്യൂഡൽഹി: മതിയായ യോഗ്യതയില്ലാത്ത എ.ബി.വി.പി േനതാവിനെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസിൽ (എസ ്.സി ആൻഡ് എസ്.എസ്) അസിസ്റ്റൻറ് പ്രഫസറായി നിയമിച്ചത് വിവാദത്തിൽ. തസ്തികക്ക് ആവശ്യമായ അക്കാദമിക യോഗ്യത യില്ലെന്ന ഷോർട്ട് ലിസ്റ്റിങ് കമ്മിറ്റിയുടെ നിർദേശം തള്ളിയാണ് കമ്പ്യൂട്ടേഷണൽ ആൻഡ് സിസ്റ്റം ബയോളജിയ ിൽ എം.ടെക് ഉള്ള ഡോ. സൗരഭ് കുമാർ ശർമയെ അസിസ്റ്റൻറ് പ്രഫസറായി നിയമിച്ചത്.
കമ്പ്യൂട്ടർ സയൻസിൽ എ.ടെക്, എം.ഇ, അല്ലെങ്കിൽ എം.ഫിൽ ആണ് ഈ തസ്തികക്ക് നിഷ്കർഷിച്ചിരുന്ന യോഗ്യത. ജെ.എൻ.യുവിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടേഷണൽ ആൻഡ് ഇൻറഗ്രേറ്റീവ് സയൻസസിൽ (എസ്.സി.ഐ.എസ്) നിന്നാണ് സൗരഭ് എം.ടെക് പാസായത്. സൗരഭിന് വൈവയുടെ അന്ന് തന്നെ പിഎച്ച്.ഡി സമ്മാനിച്ചതും വിവാദമായിരുന്നു. പ്രസ്തുത തസതികയിലേക്ക് അപേക്ഷിക്കാൻ സൗകര്യമൊരുക്കുന്നതിനായാണ് സൗരഭിന് തിരക്കിട്ട് പിഎച്ച്.ഡി സമ്മാനിച്ചതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. എസ്.സി ആൻഡ് എസ്.എസിൽ അസിസ്റ്റൻറ് പ്രഫസറാകുന്നതിനുള്ള സംവരണ പട്ടികയിലും സംവരണേതര പട്ടികയിലും സൗരഭ് ഇടംപിടിച്ചു.
വൈസ് ചാൻസലർ ഡോ. എം. ജഗദീഷ് കുമാർ, എസ്.സി ആൻഡ് എസ്.എസ് ഡീൻ ഡോ. ടി.വി. വിജയകുമാർ, വിദഗ്ധരായ അതുൽ ഗോസായി, അഞ്ജന ഗോസായി, ടി. ചിത്രലേഖ എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ് സൗരഭിനെ തെരഞ്ഞെടുത്തത്. ഇത്തരം നിയമനങ്ങൾ ഇതാദ്യമായല്ല െജ.എൻ.യുവിൽ വിവാദമാകുന്നത്.
ഒക്ടോബറിൽ സ്കൂൾ ഓഫ് ഇൻററനാഷണൽ സ്റ്റഡീസിലെ സെൻറർ ഫൊർ കനേഡിയൻ, യു.എസ് ആൻഡ് ലാറ്റിൻ അമേരിക്കൻ സ്റ്റഡീസിൽ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസിൽ അസിസ്റ്റൻറ് പ്രഫസറായി അൻഷു ജോഷിയെ നിയമിച്ചത് വിവാദമായിരുന്നു. ഡിസ്ആംമമെൻറിൽ പിഎച്ച്.ഡിയുള്ള ആളാണ് അൻഷു. മലേഷ്യൻ സ്റ്റഡീസിൽ പിഎച്ച്.ഡിയുള്ള സ്നേഹ ഭഗതിനെ കനേഡിയൻ സ്റ്റഡീസിൽ അസിസ്റ്റൻറ് പ്രഫസറായി നിയമിച്ചതും വിവാദമായിരുന്നു. യോഗ്യതയുള്ള നിരവധി പേർ ഉണ്ടായിട്ടും എ.ബി.വി.പി പ്രവർത്തകരാണെന്ന ഒറ്റ ‘േയാഗ്യത’ ആണ് ഇരുവരുടെയും നിയമത്തിന് പിന്നിലെന്ന് അന്ന് ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.