അപ്പീല്‍ നിര്‍ത്തലാക്കിയാല്‍ ഈ വിജയികള്‍ക്ക് നീതി എവിടെ?
text_fieldsഅപ്പീലുകള്‍ കലോത്സവം താളംതെറ്റിക്കുന്നതായി വിമര്‍ശനം വ്യാപകമാവുമ്പോഴും അപ്പീലുമായി എത്തുന്നവര്‍ വന്‍തോതില്‍ വിജയിച്ചത് സംഘാടകരെ ഞെട്ടിച്ചു. ആകെ വന്ന 1300ല്‍ 700ഓളം അപ്പീലുകാര്‍ സ്കോര്‍ മെച്ചപ്പെടുത്തി കെട്ടിവെച്ച തുക തിരിച്ചുപിടിച്ചു. ജില്ല-ഉപജില്ല തലങ്ങളിലെ വിധിനിര്‍ണയത്തിലെ കടുത്ത അപാകതകളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
ഉപജില്ലയില്‍ ബി ഗ്രേഡ് നേടിയ കുട്ടിവരെ സംസ്ഥാന കലോത്സവത്തില്‍ ഒന്നാമതത്തെി. ജില്ലാതലത്തിലെ ഒന്നാമന്‍ സംസ്ഥാനത്ത് 10ാം സ്ഥാനത്തും അപ്പീലുകാരന്‍ ഒന്നാം സ്ഥാനത്തുമത്തെി. കടുത്ത മത്സരം നടക്കുന്ന നൃത്തയിനങ്ങളില്‍വരെ ഇതാണ് സ്ഥിതി. അപ്പീലുകള്‍ നിര്‍ത്തലാക്കിയാല്‍ ഈ വിജയികള്‍ക്ക് നീതികിട്ടാന്‍ മാര്‍ഗമുണ്ടാവില്ല. ഒന്നും രണ്ടുമല്ല, 15ഉം 20ഉം മാര്‍ക്കിന്‍െറ വ്യത്യാസമാണ് അപ്പീലിലൂടെ എത്തിയവരുടെ സ്കോറില്‍ കാണുന്നത്. മാപ്പിളകലകളിലും നാടകത്തിലും മിമിക്രിയിലുമൊക്കെ ഇത് പ്രകടം. ജില്ലകളില്‍ ബോധപൂര്‍വം തോല്‍പിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് മത്സരഫലങ്ങള്‍. അതേസമയം, സംസ്ഥാന കലോത്സവത്തിലെ മത്സരഫലത്തെ ചോദ്യംചെയ്യുന്ന അപ്പീലുകളില്‍ (ഹയര്‍ അപ്പീല്‍) വിജയശതമാനം കുറവാണ്. സംസ്ഥാനതലത്തിലെ ഫലം താരതമ്യേന കുറ്റമറ്റതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
താഴത്തേട്ടിലെ വിധിനിര്‍ണയം ശാസ്ത്രീയമാക്കാതെ സംസ്ഥാനതലത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കഴിയില്ളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉപജില്ല-ജില്ല തലങ്ങളില്‍ അവസാന നിമിഷം വിധികര്‍ത്താക്കളെ തപ്പിപ്പിടിക്കുന്നതാണ് പതിവ്. ഇതിന് പകരം ആകാശവാണിയിലെയും ദൂരദര്‍ശനിലെയും എ ഗ്രേഡ് ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി സ്ഥിരം പാനല്‍ ഉണ്ടാക്കണമെന്ന നിര്‍ദേശത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ ജില്ലാതലങ്ങളിലെ സ്കോര്‍ഷീറ്റ് വെബ്സൈറ്റില്‍ കൊടുക്കാറില്ല. അങ്ങനെ ചെയ്താല്‍ ബോധപൂര്‍വം കുട്ടികളെ തോല്‍പിച്ചുവെന്ന പരാതിക്ക് പരിഹാരമാവും.
വിവരാവകാശ നിയമപ്രകാരം സ്കോര്‍ഷീറ്റ് ആവശ്യപ്പെടുമ്പോഴാണ് രണ്ടു വിധികര്‍ത്താക്കള്‍ 90 മാര്‍ക്കിട്ട കുട്ടിക്കുപോലും മറ്റൊരാള്‍ വെറും 20 മാര്‍ക്കിട്ട് തോല്‍പിച്ചതുപോലുള്ള കാര്യങ്ങള്‍ പുറത്തറിയുന്നത്. ഉപജില്ലാതലം മുതല്‍ വിജിലന്‍സ് നിരീക്ഷണമടക്കം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും കലാകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
അപ്പീലുകള്‍ നിയന്ത്രിക്കാനും താഴത്തേട്ടിലുള്ള വിധിനിര്‍ണയം കാര്യക്ഷമമാക്കാനും എന്തുചെയ്യാമെന്നുള്ളത് സര്‍ക്കാര്‍ വിശദമായി പരിശോധിച്ച് വരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ‘മാധ്യമ’ത്തോടു പറഞ്ഞു. അടുത്ത മാസം മാന്വല്‍ പരിഷ്കരണത്തിനുള്ള ചര്‍ച്ചകളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.