മാറ്റമില്ലാതെ അപ്പീല്‍ കുതിപ്പ്; ആദ്യദിനം 335
text_fieldsകണ്ണൂര്‍: കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഇത്തവണയും അപ്പീല്‍ പ്രവാഹം തുടരുന്നു. ആദ്യദിനംതന്നെ 335 അപ്പീലുകളാണ് പ്രോഗ്രാം കമ്മിറ്റി ഓഫിസില്‍ എത്തിയത്. രാത്രി വൈകിയും കോടതിവിധിയുമായി കുട്ടികള്‍ എത്തുന്നുണ്ട്. ഡി.ഡി.ഇമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല അപ്പീല്‍ കമ്മിറ്റിയും ലോകായുക്തയും ഉപലോകായുക്തയും ഓംബുഡ്സ്മാനും ബാലാവകാശ കമീഷനും വ്യാപകമായി അപ്പീല്‍ അനുവദിക്കുന്നുണ്ട്.
ഡി.ഡി.ഇമാര്‍തന്നെ അഞ്ഞൂറോളം അപ്പീല്‍ അനുവദിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതുകൊണ്ടുതന്നെ വരുംദിനങ്ങളില്‍ മത്സരക്രമം താളംതെറ്റുമെന്ന് ഉറപ്പാണ്. ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ ജില്ലാതലത്തില്‍നിന്ന് യോഗ്യതനേടിയ 14 പേരും അപ്പീല്‍ വഴി എത്തിയ 16 പേരും ചേര്‍ന്ന് ആകെ 30 പേരാണ് മത്സരിക്കാന്‍ എത്തിയത്. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍നിന്നാണ് കൂടുതല്‍ അപ്പീല്‍ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.