ഹർത്താൽ ഷോക്ക്
text_fieldsകലോത്സവാഘോഷത്തിന് നിറം കൊടുക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് മറ്റു ജില്ലകളില്‍നിന്ന് വന്നത്. പലരും ആദ്യമായാണ് കണ്ണൂര്‍ കാണുന്നത്. മനം നിറക്കുന്ന കണ്ണൂരിന്‍െറ ആതിഥ്യം അവരെല്ലാം ആവോളം ആസ്വദിക്കുന്നതിനിടെയാണ് ഇടിത്തീ പോലെ ആക്രമണ വാര്‍ത്തയും ഹര്‍ത്താലും. ഓര്‍ക്കാപ്പുറത്തെ ത്തിയ ഹര്‍ത്താല്‍, അതിഥികളെ കുറച്ചൊന്നുമല്ല വലച്ചതും ഭീതിയിലാക്കിയതും. വിരുന്നുകാരെല്ലാം ഇപ്പോള്‍ പറയാതെ പറയുകയാണ്: ‘എന്നാലും, ഞങ്ങളോടിത് വേണ്ടായിരുന്നു..’
‘നിള’ക്കരികെ ഏറ്റുമുട്ടല്‍
ഒന്നാം വേദിയായ ‘നിള’ക്കരികെ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി. മറ്റിടങ്ങളിലും ഭീതിപടരുന്നു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ കലോത്സവ വേദിയായ ജവഹര്‍ സ്റ്റേഡിയത്തിലെ കാണികള്‍ സ്റ്റേജ് വിട്ട് സ്റ്റേഡിയത്തിന്‍െറ മുകളിലേക്ക് കയറി. മീഡിയ സെന്‍ററില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരുടെ വലിയ കൂട്ടവും സംഘര്‍ഷസ്ഥലത്തേക്കത്തെി. പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം അക്രമാസക്തമായി. ഒന്നാം വേദിയുടെ മുന്നിലൂടെ കാല്‍ടെക്സിലേക്ക് പ്രകടനം നടത്തുകയായിരുന്നു പ്രവര്‍ത്തകരുടെ ലക്ഷ്യം. വഴിനീളെ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും തകര്‍ത്തു മുന്നേറിയ പ്രകടനക്കാര്‍ എന്‍.ജി.ഒ യൂനിയന്‍ ഓഫിസിനുനേരെ കല്ളെറിഞ്ഞു. ഇതോടെ പ്രകടനം തടഞ്ഞ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
വാഹനങ്ങള്‍ തടഞ്ഞു; അതിഥികള്‍ നട്ടം തിരിഞ്ഞു
ഹര്‍ത്താലില്‍ നിന്ന് മേളയെ ഒഴിവാക്കിയിട്ടുണ്ടത്രെ. എന്നാല്‍, ചിലയിടത്ത് വാഹനങ്ങള്‍ തടയുന്നു. മത്സരിക്കാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയവര്‍ വാഹനം കിട്ടാതെ വലഞ്ഞു. മറ്റ് ജില്ലകളില്‍ നിന്ന് സ്വന്തം വാഹനങ്ങളില്‍ എത്തിയവരെ പൊലീസ് വഴിതിരിച്ചുവിട്ടതോടെ പലരും വഴിയറിയാതെ നട്ടം തിരിഞ്ഞു.
ഓട്ടോചാര്‍ജ്+റിസ്ക് അലവന്‍സ്
ഒന്നാം വേദിയായ ‘നിള’ക്കരികെ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി. മറ്റിടങ്ങളിലും ഭീതിപടരുന്നു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ കലോത്സവ വേദിയായ ജവഹര്‍ സ്റ്റേഡിയത്തിലെ കാണികള്‍ സ്റ്റേജ് വിട്ട് സ്റ്റേഡിയത്തിന്‍െറ മുകളിലേക്ക് കയറി. മീഡിയ സെന്‍ററില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരുടെ വലിയ കൂട്ടവും സംഘര്‍ഷസ്ഥലത്തേക്കത്തെി. പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി.
എല്ലാവര്‍ക്കും ഭക്ഷണം- വിദ്യാഭ്യാസ മന്ത്രി
ഹര്‍ത്താല്‍ കലോത്സവത്തെ ബാധിക്കില്ളെന്നും മത്സരങ്ങളെല്ലാം കൃത്യസമയത്ത് നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. മത്സരാര്‍ഥികള്‍ക്ക് വരാന്‍ വാഹന സൗകര്യമൊരുക്കും. മത്സരാര്‍ഥിക്കും കൂടെയുള്ള ഒരാള്‍ക്കും മാത്രം നല്‍കിയിരുന്ന ഭക്ഷണം ഹര്‍ത്താല്‍ പ്രമാണിച്ച് മത്സരാര്‍ഥിക്കൊപ്പം വരുന്ന എല്ലാവര്‍ക്കും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പ്രാതലിനായി ഉച്ചക്ക് 12 മണിക്കും വരി നീളുകയാണ്. മറ്റിടങ്ങളില്‍ നിന്നത്തെിയവരും മത്സരങ്ങള്‍ക്കായി പോയവരും വൈകിയാണ് ഭക്ഷണശാലയിലത്തെിയത്.
മത്സരങ്ങള്‍ മുറക്കുതന്നെ
മത്സരങ്ങള്‍ മുറക്കുതന്നെ നടന്നു. കാണികളുടെ പങ്കാളിത്തം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറവാണ്. താമസസ്ഥലത്തുനിന്ന് കുട്ടികളെ എത്തിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയതിനാല്‍ മത്സരങ്ങള്‍ അധികം വൈകാതെ തുടങ്ങാനായി.
കനത്ത സുരക്ഷ
ഹര്‍ത്താല്‍ കാരണം കലോത്സവത്തിന് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താന്‍ അയല്‍ ജില്ലകളില്‍നിന്നും കൂടുതല്‍ സേനയെ വിളിച്ചിട്ടുണ്ട്. നാലാം നാള്‍ കാക്കി കാവലിലാണ് കലോത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.