മെട്രോ നാളെ എങ്ങനെ കാത്തിരിക്കാം...
text_fieldsഡൽഹിയിലും ബംഗളൂരുവിലും മെട്രോ ജനജീവിതത്തിെൻറ ഭാഗമായിക്കഴിഞ്ഞു. ചെന്നൈയിൽ സ്ഥിതി മറിച്ചാണ്. ഡൽഹിയിലും ബംഗളൂരുവിലും മെട്രോ പൂർണരൂപത്തിലായി. ചെന്നൈയിൽ ഭൂഗർഭ മെട്രോ അടക്കം ഭാഗികമായേ യാഥാർഥ്യമായിട്ടുള്ളൂ. ചെന്നൈയിൽ ഇപ്പോഴും ജനങ്ങൾ അറച്ചുനിൽക്കുകയാണ്. ഭയമാണ് ഒരു കാരണം. പ്രത്യേകിച്ച് ഭൂഗർഭ മെട്രോയിൽ കയറാൻ. ഡൽഹിയിലും തുടക്കത്തിൽ ഇതുതന്നെയായിരുന്നു സ്ഥിതി. ഇപ്പോൾ െമട്രോ ഡൽഹിയുടെ സംസ്കാരമായിക്കഴിഞ്ഞു. ഡൽഹിയിലും ബംഗളൂരുവിലും പല കേന്ദ്രങ്ങളിലും മെട്രോയെ റെയിൽേവ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ഇൗ മാതൃകകൾ മുന്നിൽവെച്ചുവേണം കൊച്ചി മെട്രോയെ കാണാൻ.
കൊട്ടിഗ്ഘോഷിച്ച് കൊച്ചി മെട്രോ ഒാടിത്തുടങ്ങിയാൽ ഒരുപേക്ഷ പ്രതീക്ഷിക്കുന്നത്ര ജനപിന്തുണ കിട്ടിയെന്നുവരില്ല. കാരണം, ആലുവ മുതൽ പാലാരിവട്ടംവരെ ചെറിയൊരു ദൂരത്തേക്കാണ് ആദ്യ ഘട്ടത്തിൽ മെട്രോ ഒാടുക. നഗരത്തിൽ എത്തേണ്ടവർക്ക് മെട്രോയിൽ കയറിയാൽ പാലാരിവട്ടത്ത് ഇറങ്ങി വീണ്ടും സഞ്ചരിക്കേണ്ടിവരും. അതേസമയം, കൗതുകത്തിന് തുടക്കത്തിൽ ജനങ്ങൾ ഇടിച്ചുകയറിയെന്നും വരാം. തൃപ്പൂണിത്തുറയിലേക്കും കാക്കനാേട്ടക്കും നീണ്ടതിനുശേഷംമാത്രമേ മെട്രോ പ്രയോജനപ്രദമാകുമോ എന്ന് വിലയിരുത്താനാവൂ.
കേന്ദ്രീകൃത ഗതാഗത സംവിധാനമെന്ന നിലയിൽ മെേട്രായെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി സി.രവീന്ദ്രനാഥ് അടുത്തിടെ പറഞ്ഞിരുന്നു. ജല--റോഡ്--റെയിൽവെ ഗതാഗതവുമായി മെട്രോയെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതനുസരിച്ച് കാര്യങ്ങൾ വികസിപ്പിച്ചാൽ ഇന്നുകാണുന്ന സ്ഥിതിയാകില്ല. ഭാവിയിൽ കൊച്ചിയുടെ മുഖം മാറും. അതിന് ഡൽഹിയിലും ബംഗളൂരുവിലും ചെയ്തപോലെ റെയിൽേവയുമായി ബന്ധിപ്പിക്കണം. യാത്രക്കാർക്ക് റെയിൽേവ സ്റ്റേഷനുകളിൽനിന്ന് മെട്രോയിൽ കയറാനാവണം. ബംഗളൂരുവിൽ അങ്ങനെയാണ്.
റെയിൽേവയുമായി താരതമ്യംചെയ്താൽ കൊച്ചി നഗരത്തിൽ എത്തേണ്ടയാൾക്ക് സമയവും പണവും ലാഭിക്കാനാവുക ട്രെയിനിൽ യാത്ര ചെയ്യുേമ്പാഴാണ്. പാസഞ്ചർ ട്രെയിനിൽ നോർത്ത് സ്റ്റേഷനിലേക്ക് 20 മിനിറ്റ് മതി. ആലുവ-പാലാരിവട്ടം യാത്രക്ക് മെട്രോയിൽ 20 മിനിറ്റെടുക്കും. നോർത്തിലേക്കാണെങ്കിൽ ഇത് 25-30 മിനിറ്റ് വേണ്ടിവരും. നിരക്ക് ചുരുങ്ങിയത് 30 രൂപ വരും. നോർത്തിലേക്കും സൗത്തിലേക്കും പാസഞ്ചർ ട്രെയിൻ നിരക്ക് 10 രൂപയാണ്. എക്സ്പ്രസിൽ 30 രൂപയും. സൗത്തിലേക്ക് സഞ്ചാരസമയം 25 മിനിറ്റ്. െമട്രോയിലാണെങ്കിൽ ഇത് ചുരുങ്ങിയത് 40 മിനിറ്റ് എടുക്കും. പേക്ഷ, െമട്രോ ഒാരോ 10 മിനിറ്റിലുമുണ്ട്. എന്നാൽ ആവശ്യത്തിന് ട്രെയിൻ ഇല്ല.
ബസിൽ ആലുവ മുതൽ പാലാരിവട്ടംവരെ യാത്രചെയ്യാൻ 12 രൂപ മതി. എന്നാൽ സ്ഥലത്തെത്താൻ ഏതാണ്ട് മുക്കാൽ മണിക്കൂർ വേണം. െമട്രോയിൽ 40 രൂപ മുടക്കണം. 20 മിനിറ്റ് യാത്ര ചെയ്താൽമതി. പേക്ഷ, നിരക്കുകൂടുതൽ മലയാളി കണക്കാക്കുന്നില്ലെന്നതിന് ലോേഫ്ലാർ ബസുകൾ സാക്ഷി.
മെട്രോ േഗ്രറ്റർ കൊച്ചിയിലെ ഗതാഗതക്കുരുക്ക് കുറക്കുമോ എന്നതും കാത്തിരുന്ന് കാണണം. മെട്രോ പൂർണമായി യാഥാർഥ്യമായശേഷം ജനങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. കാറുകളുടെ എണ്ണമാണ് ഏത് നഗരത്തിലും ഗതാഗതക്കുരുക്ക് കൂട്ടുന്ന പ്രധാന ഘടകം. ഡൽഹിയിൽ മെട്രോ പൂർണമായി യാഥാർഥ്യമായശേഷം നഗരാവശ്യങ്ങൾക്ക് കാറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊച്ചിയിൽ അങ്ങനെ വരുമോ? മേനകയിലേക്കും മറ്റു പ്രധാന കേന്ദ്രങ്ങളിലേക്കും സഞ്ചരിക്കേണ്ടവർ മെട്രോയിൽ സഞ്ചരിച്ച് കെ.എം.ആർ.എല്ലിെൻറ ഒാേട്ടായും സൈക്കിളും ആശ്രയിക്കുമോ? അങ്ങനെയെങ്കിൽ ഫലം നിർവചനാതീതമാകും. മറ്റൊരു പ്രധാനകാര്യം ഡൽഹിപോലെ ജനസാന്ദ്രതയുള്ള നഗരമല്ല കൊച്ചി എന്നതാണ്. കൊച്ചിക്കാർ കാത്തിരുന്നേ പറ്റൂ; വിമർശകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.