എന്നെത്തും ബാക്കി ദൂരത്തേക്ക് ഈ ചൂളംവിളി...
text_fieldsകൊച്ചി മെട്രോ റെയിലിെൻറ ആദ്യ യാത്രക്ക് ചൂളം വിളി ഉയരുേമ്പാൾ ശേഷിക്കുന്ന ഭാഗത്തിനായുള്ള കാത്തിരിപ്പിെൻറ കൗണ്ട്ഡൗണിനും തുടക്കമായി. 11 സ്റ്റേഷനടങ്ങുന്ന പകുതിയോളം ദൂരം മാത്രമാണ് ഇപ്പോൾ യാത്രക്ക് തുറന്നുനൽകുന്നത്. ശേഷിക്കുന്ന 11 സ്റ്റേഷനടങ്ങുന്ന ഭാഗത്തിനുള്ള കാത്തിരിപ്പുകൾക്ക് പിന്നാലെയാകും ഇനി അധികൃതരും യാത്രക്കാരും.
പാലാരിവട്ടം മുതൽ മഹാരാജാസ് കോളജ് മൈതാനം വരെകൂടി ഉടൻ ട്രെയിൻ ഒാടിത്തുടങ്ങുമെന്നാണ് അടുത്ത പ്രതീക്ഷ. ആഗസ്റ്റിൽ നിർമാണവും വിദഗ്ധ പരിശോധനകളും ട്രയൽ റണും പൂർത്തിയാക്കി സെപ്റ്റംബറിലോ ഒക്ടോബർ ആദ്യമോ ഇൗ ഘട്ടം കൂടി യാത്രക്ക് തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയാണ് മെട്രോ റെയിൽ അധികൃതർ പ്രകടിപ്പിക്കുന്നത്. കലൂർ, ലിസി-ടൗൺഹാൾ, മാധവ ഫാർമസി ജങ്ഷൻ, മഹാരാജാസ് കോളജ് മൈതാനം എന്നീ നാല് സ്റ്റേഷൻകൂടി ഇതിെൻറ പരിധിയിൽ വരും. എറണാകുളം നഗരത്തിലേക്കുള്ള മെട്രോ യാത്ര എന്ന സങ്കൽപം പൂർണമാകണമെങ്കിൽ എറണാകുളം സൗത്ത് വരെയെങ്കിലുംകൂടി യാത്രക്ക് സജ്ജമാകേണ്ടതാണ്. എന്നാൽ, മഹാരാജാസ് മൈതാനം മുതൽ സൗത്ത് പാലത്തിനടുത്തുവരെ മെട്രോ നിർമാണവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നിട്ടില്ല. പേട്ട വരെ ലക്ഷ്യമിട്ടിരിക്കുന്ന മെട്രോയുടെ ശേഷിക്കുന്ന ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടര വർഷമെങ്കിലും ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ.
കാലാവധി പൂർത്തിയായ പശ്ചാത്തലത്തിൽ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായുള്ള (ഡി.എം.ആർ.സി) നിർമാണക്കരാർ െകാച്ചി മെട്രോ റെയിൽ ലിമിറ്റഡിെൻറ ഡയറക്ടർ ബോർഡ് യോഗം പുതുക്കി അംഗീകരിച്ച് നൽകിയിട്ടുണ്ട്. 42.71 കോടി അധിക പ്രതിഫലം അനുവദിക്കണമെന്ന ഡി.എം.ആർ.സിയുടെ ആവശ്യം അനുവദിച്ചാണ് കരാർ പുതുക്കിയത്. 241.83 കോടിയായിരുന്നു ആദ്യ കരാറിൽ പ്രതിഫലമായി ഡി.എം.ആർ.സിക്ക് നിശ്ചയിച്ചിരുന്നത്. ആലുവ മുതൽ പേട്ട വരെയുള്ള ദൂരം ഒന്നിച്ച് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പദ്ധതിയുടെ ആദ്യകാലത്ത് കരുതിയിരുന്നതെങ്കിലും ഗ്രൗണ്ട് മുതലുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. സൗത്ത് പാലത്തിെൻറ കിഴക്കേ അറ്റത്തു നിന്ന് വൈറ്റില വരെയുള്ള ഭാഗത്ത് സ്വകാര്യ കരാറുകാർ നടത്തിയ ചില ശ്രമങ്ങൾ മാത്രമാണ് ഇപ്പോഴും ശേഷിക്കുന്നത്. ഇൗ മേഖലയിലെ 90 ശതമാനം തൂണുകളുെടയും നിർമാണം പൂർത്തിയായെങ്കിലും പിന്നീട് ഒരടിപോലും മുേന്നാട്ടു പോകാനായിട്ടില്ല. ആദ്യ കരാറുകാരെ ഒഴിവാക്കിയതിനെത്തുടർന്ന് പുതിയ കരാറുകാർക്കുവേണ്ടിയുള്ള നടപടി പുരോഗതിയിലാണ്.
സൗത്ത് റെയിൽവേ ലൈനിന് കുറുകെ മെട്രോയുടെ പുതിയ പാലം നിർമിക്കുന്ന േജാലി നടന്നുവരുന്നുണ്ട്. വൈറ്റിലയിൽനിന്ന് പേട്ടയിലേക്കുള്ള ഭാഗത്ത് സ്ഥലമെടുപ്പ് പോലും പൂർത്തിയാകാത്ത അവസ്ഥയാണ്. സൗത്ത് റെയിൽവേ സ്റ്റേഷൻ, കടവന്ത്ര, ൈവറ്റില മൊബിലിറ്റി ഹബ്, തൈക്കൂടം, പേട്ട സ്റ്റേഷനുകൾ ഉൾപ്പെട്ട ഭാഗംകൂടി പൂർത്തിയായാലേ ആദ്യം സ്വപ്നം കണ്ട യഥാർഥ കൊച്ചി മെട്രോ റെയിൽ പൂർണമാവൂ. പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള 1.7 കിലോമീറ്റര്‍ കൊച്ചി മെേട്രായുടെ ഭാഗമായി എണ്ണപ്പെടുന്നതാണെങ്കിലും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. എന്നാൽ, ഇത്രയും ദൂരം മെട്രോ പോകുന്ന ഭാഗം കല്ലിട്ട് അടയാളപ്പെടുത്തുന്ന ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കലൂർ സ്റ്റേഡിയത്തിനടുത്തുനിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ 11.2 കിലോമീറ്ററുള്ളതാണ് മെട്രോയുടെ രണ്ടാം പദ്ധതി. ഇൗ പദ്ധതിയും സംസ്ഥാന സർക്കാറിെൻറ അനുമതിക്കുശേഷം കേന്ദ്രാനുമതി കാത്തുകിടക്കുകയാണ്. റോഡിന് ഇരുവശത്തുനിന്നും ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സ്ഥലം അളന്നു തിട്ടപ്പെടുത്തലുകളടക്കമുള്ള പ്രാഥമിക നടപടി ആരംഭിച്ചെങ്കിലും അനിശ്ചിതത്വം ബാക്കിയാണ്. മേട്രോ എന്ന കൗതുകക്കാഴ്ചക്ക് ആദ്യഘട്ടത്തിൽ ട്രെയിൻ ഒാടുന്നതോടെ തിരശ്ശീല വീഴും. ഗതാഗതക്കുരുക്കെന്ന ശാപം തീരാൻ ആലുവയിൽനിന്ന് തുടങ്ങി തൃപ്പൂണിത്തുറയിൽ അവസാനിക്കുന്ന നീണ്ട ചൂളം വിളിക്കുള്ള കാത്തിരിപ്പായിരിക്കും പിന്നെ. കാക്കനാേട്ടക്ക് നീളുന്ന യാത്രക്ക് വീണ്ടും മറ്റൊരു കാത്തിരിപ്പുകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.