കൊച്ചി വൺ കാർഡ്
text_fieldsകൊച്ചി മെട്രോയിലെ സ്ഥിരംയാത്രക്കാരെ ലക്ഷ്യമിട്ടുള്ള സ്മാർട്ട് കാർഡ് സംവിധാനമാണ് കൊച്ചി വൺ കാർഡ്. യാത്രക്കാരെൻറ പേരും ഫോൺ നമ്പറും മെട്രോസ്റ്റേഷനുകളിലെ പ്രത്യേക കൗണ്ടറുകളിൽ രജിസ്റ്റർചെയ്ത് 150 രൂപ നൽകിയാൽ കാർഡ് ലഭിക്കും. റീചാർജ്ചെയ്ത് ഉപയോഗിക്കാവുന്നതാണ് കാർഡ്. ഇതിനായി എല്ലാ സ്റ്റേഷനിലും റീചാർജ് കാർഡ് ടെർമിനൽ മെഷീൻ (ആർ.സി.ടി.എം) സ്ഥാപിച്ചിട്ടുണ്ട്. ഏതു ബാങ്കിൽ അക്കൗണ്ടുള്ളവർക്കും ഇൗ മെഷീൻ വഴി കാർഡ് റീചാർജ് ചെയ്യാം. ആക്സിസ് ബ്രാഞ്ച് ശാഖകളിലും ഇതിനു സൗകര്യം ലഭ്യമാണ്. കാർഡ് ആജീവനാന്തം കൊച്ചി മെട്രോയിൽ യാത്രക്കായി ഉപയോഗിക്കാം.
ഇൻറർനെറ്റ് ബാങ്കിങ് ഉൾെപ്പടെ സേവനങ്ങൾ ലഭിക്കുന്ന സ്മാർട്ട് കാർഡാണ് ‘കൊച്ചി വൺ കാർഡ്’ എന്നപേരിൽ ആക്സിസ് ബാങ്കിെൻറ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്നത്. കാർഡ് ഉപയോഗിച്ച് ആലുവയിൽനിന്ന് പാലാരിവട്ടംവരെ യാത്ര ചെയ്യാൻ 32 രൂപ നൽകിയാൽ മതിയാകും. സാധാരണ ടിക്കറ്റ് ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ഒരു യാത്രക്ക് എട്ടു രൂപയുടെ ലാഭം. ഇതുപോലെ ഓരോ യാത്രയിലും ഇളവുകൾ ലഭിക്കും.
കാർഡ് തയാറാക്കുന്ന ആക്സിസ് ബാങ്കിെൻറ നേതൃത്വത്തിലും മറ്റു പല ഇളവുകളും യാത്രക്കാർക്കായി ആസൂത്രണം ചെയ്യുന്നുണ്ട്. മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. മൊബൈൽ ഫോണിൽ ‘കൊച്ചി വൺ ആപ്പ്’ ഡൗൺലോഡ് ചെയ്താൽ ഓൺലൈനിൽ സിനിമ ടിക്കറ്റും ബുക്ക് ചെയ്യാം. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് യാത്രക്കാർക്ക് തുടർന്ന് മെട്രോയുമായി സഹകരിച്ച് സർവിസ് നടത്തുന്ന സിറ്റി ബസുകളിലും ഓട്ടോറിക്ഷകളിലും ടാക്സികളിലുമെല്ലാം യാത്രചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.