സുരക്ഷ; ലോകോത്തരം
text_fields- കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സി.ബി.ടി.സി) സംവിധാനം. െട്രയിനുകളുടെ സ്ഥാനം കൃത്യമായി അറിയാനും ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാനും സഹായിക്കുന്ന ഇൗ സിഗ്നലിങ് സംവിധാനം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് കൊച്ചി മെട്രോയാണ്.
- പരിസ്ഥിതിക്കും യാത്രക്കാരുടെ അഭിരുചിക്കും ഇണങ്ങിയ വിധത്തിലുള്ള ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും രൂപകൽപനയും ശുചീകരണ സംവിധാനങ്ങളും.
- ഒാട്ടമാറ്റിക് ഫെയർ കലക്ഷൻ (എ.എഫ്.സി) സംവിധാനത്തെ അടിസ്ഥാനമാക്കി പ്രത്യേക സ്മാർട്ട് കാർഡ് ഉപയോഗിച്ച് യാത്രചെയ്യാനുള്ള സംവിധാനം സിംഗപ്പൂരിനുശേഷം ആദ്യമായി നടപ്പാക്കുന്നത് കൊച്ചി മെട്രോയാണ്. ‘കൊച്ചി വൺ’ സ്മാർട്ട് കാർഡ് യാത്രക്കുപുറമെ രാജ്യത്തെവിടെയും വിവിധ ഇടപാടുകൾക്ക് ഉപയോഗിക്കാം.
പൂസാകേണ്ട പിടിവീഴും
മെട്രോ ട്രെയിനുകളിൽ മറ്റു യാത്രക്കാർക്ക് ശല്യമാകുംവിധം പെരുമാറിയാൽ പിടിവീഴും, പിഴയും നൽകേണ്ടിവരും. ഇത്തരക്കാരെ കുടുക്കാൻ നിരവധി കാമറകളാണ് ട്രെയിനുകളിലും സ്റ്റേഷനുകളിലുമായി സ്ഥാപിച്ചിട്ടുള്ളത്.
ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതടക്കം നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡുണ്ട്. 500 രൂപയാണ് ഇത്തരക്കാർക്ക് കുറഞ്ഞ പിഴ. മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും മദ്യം, പുകവലി എന്നിവക്ക് കർശന വിലക്കുണ്ട്. ട്രെയിനിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കാനോ ഉച്ചത്തിൽ പാട്ടുവെക്കാനോ പാടില്ല. ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും പോസ്റ്ററുകളും ചിത്രങ്ങളും പതിച്ചാൽ 1000 രൂപ പിഴയും ആറു മാസംവരെ തടവും ലഭിക്കാം. മെട്രോ പരിസരങ്ങളിൽ തുപ്പിയാലും നൽകണം 100 രൂപ പിഴ.
വർണത്തിൽ വേറിട്ട് സീറ്റുകൾ
ഇന്ത്യയിലെ മറ്റൊരു മെട്രോക്കും അവകാശപ്പെടാനാവാത്ത നിരവധി പ്രത്യേകതകളിൽ ഒന്നാണ് കൊച്ചി മെട്രോയിൽ പ്രത്യേകം തയാറാക്കിയ സീറ്റുകൾ. നിറത്തിെൻറ അടിസ്ഥാനത്തിലാണ് സീറ്റുകളിലെ വ്യത്യാസം അടയാളപ്പെടുത്തുന്നത്. പൊതുസീറ്റുകളുടെ നിറം നീലയായിരിക്കും. മുൻഗണനാ സീറ്റുകൾക്ക് കുരുത്തോലപ്പച്ചയും.
പ്രായമായവർക്കും ഗർഭിണികൾക്കും രോഗികൾക്കും കുഞ്ഞുമായി എത്തുന്നവർക്കുമെല്ലാം ഇത്തരത്തിൽ പ്രത്യേക സീറ്റുകളുണ്ട്. ഗർഭിണികളെയും പ്രായമായവരെയുമെല്ലാം ഉദ്ദേശിച്ച് കുഷ്യൻ സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരു കോച്ചിൽ നാല് കുഷ്യൻ സീറ്റുണ്ടാകും. ഒരു െട്രയിനിൽ ആകെ 12 എണ്ണം. പ്രായമായവർക്ക് പിടിക്കാൻ പ്രത്യേകം ഹാൻഡിലുകളുമുണ്ടാകും. ഇത്തരത്തിൽ പ്രത്യേകം തയാറാക്കിയ സീറ്റുകൾ കോച്ചുകളിൽ ഏതു ഭാഗത്താണെന്നത് പ്ലാറ്റ് ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. നിറത്തിെൻറ അടിസ്ഥാനത്തിൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാം.
തടസ്സരഹിതം; സഹായിക്കാൻ ഡ്രൈവറും
കൊച്ചി മെട്രോയിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രതിബന്ധവും ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു. ശാരീരിക വെല്ലുവിളികളൊന്നും യാത്രക്ക് തടസ്സമാകില്ല. വീൽചെയറുകളിൽ എത്തുന്നവർക്ക് പ്രത്യേകം സംവിധാനങ്ങളാണുണ്ടാവുക. കോച്ചുകളുടെ രൂപകൽപനയിൽ തന്നെ ഇത് ഉറപ്പുവരുത്തിയിട്ടുണ്ട്.
വീൽ െചയറിലെത്തുന്നവർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനും കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ അക്കാര്യം ഡ്രൈവറെ നേരിട്ടറിയിക്കാൻ സംവിധാനമുണ്ട്. ലോങ് സ്റ്റേ ബട്ടൺ എന്നൊരു സംവിധാനമാണ് ഇതിനായി ഓരോ കോച്ചിന് മുന്നിലും സജ്ജീകരിച്ചിരിക്കുന്നത്. ഇത് അമർത്തിയാൽ വീൽചെയറിലുള്ളയാൾ അകത്തുകയറുന്നതുവരെ െട്രയിൻ നിർത്തിയിടും. ആവശ്യമെങ്കിൽ നേരിട്ടെത്തി സഹായിക്കുകയും ചെയ്യും. ട്രെയിനിൽ കയറിക്കഴിഞ്ഞാൽ വീൽചെയറുകൾ കോച്ചുകളിൽ ഘടിപ്പിക്കാൻ പ്രത്യേക സംവിധാനമുണ്ടാകും. ട്രെയിനിൽനിന്ന് ഇറങ്ങുേമ്പാഴും ആവശ്യമെങ്കിൽ ഇൗ സഹായംതേടാം. കാഴ്ചവൈകല്യമുള്ളവർക്കും എളുപ്പത്തിൽ കയറാനും സീറ്റുകൾ കണ്ടെത്താനും കഴിയുന്നവിധത്തിൽ സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കൺഫ്യൂഷൻ വേണ്ട, എല്ലാം അറിയാം
സ്ഥലം മാറിയിറങ്ങേണ്ടിവരുന്ന ഒരു സാഹചര്യം മെട്രോയിൽ യാത്ര ചെയ്യുന്നവർക്കുണ്ടാവില്ല. ഓരോ സ്റ്റേഷനുകളെ കുറിച്ചും വരാൻപോകുന്ന സ്റ്റേഷൻ ഏതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ െട്രയിനിനകത്ത് പാസഞ്ചർ ഇൻഫർമേഷൻ ഡിസ്പ്ലേയിലൂടെ ഓരോ നിമിഷവും യാത്രക്കാർക്ക് കിട്ടും. പുറത്തും ഈ സേവനം ലഭ്യമാണ്. അടുത്ത സ്റ്റേഷൻ ഏതെന്ന് മാത്രമല്ല ആ സ്ഥലത്തെക്കുറിച്ചുള്ള ഒരു ചെറിയ വിവരണവുമുണ്ടാകും. ഇംഗ്ലീഷിലും മലയാളത്തിലുമാണ് യാത്രക്കാർക്ക് നിർദേശങ്ങൾ ലഭിക്കുക.
വിവരണത്തിൽ സ്റ്റേഷന് സമീപമുള്ള പ്രധാന സ്ഥലങ്ങൾ, സൗകര്യങ്ങൾ, മറ്റു യാത്രാമാർഗങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും ഉണ്ടാകും. യാത്രക്കാർക്കുള്ള വിവരങ്ങൾക്കൊപ്പം െട്രയിനിനകത്ത് പരസ്യങ്ങളും പ്രദർശിപ്പിക്കും. എന്നാൽ ഇവ ശബ്ദമുണ്ടാക്കി അലോസരപ്പെടുത്തുന്നതായിരിക്കില്ല. െട്രയിനുമായി ബന്ധപ്പെട്ട സന്ദേശങ്ങൾക്കും അറിയിപ്പുകൾക്കും മാത്രമായിരിക്കും ശബ്ദമുണ്ടാകുക. പുറത്തുനിന്നുള്ള ഒരു ശബ്്ദംപോലും മെേട്രാ യാത്രയെ അലോസരപ്പെടുത്തില്ല. അകത്തേക്ക് ശബ്ദമൊന്നും എത്താത്ത രീതിയിലാണ് െട്രയിനുകളുടെ രൂപകൽപന.
ട്രെയിനിന് ആയുസ്സ് 35 വർഷം
35 വർഷമാണ് ഓരോ െട്രയിനിനും നിശ്ചയിച്ചിരിക്കുന്ന ആയുസ്സ്. സ്റ്റെയിൻലസ് സ്റ്റീലിലാണ് കോച്ചുകൾ നിർമിച്ചിരിക്കുന്നത്. െട്രയിനിെൻറ ചുവരുകൾക്ക് ആൻറി-ഗ്രാഫിറ്റി സംരക്ഷണമുണ്ട്. അതിനാൽത്തന്നെ വരച്ചും എഴുതിയും വൃത്തികേടാക്കാൻ ശ്രമിക്കുന്ന സാമൂഹികവിരുദ്ധർക്ക് ഇവിെട ഒരു സാധ്യതയുമില്ലെന്ന് അധികൃതർ പറയുന്നു. മാത്രമല്ല, അകത്ത് സുരക്ഷാ കാമറകളുള്ളതിനാൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എളുപ്പത്തിൽ പിടിവീഴും.
ചങ്ങല വലിയില്ല; സ്വിച്ചിടാം
സാധാരണ ട്രെയിനുകളിൽ പെട്ടെന്ന് എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുകയോ കൂടെയുള്ള ആരെങ്കിലും കയറാതിരിക്കുകയോ തുടങ്ങി എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചങ്ങല വലിക്കാനുള്ള സംവിധാനം ഉള്ളതുപോലെ മെട്രോയിലുമുണ്ട് ചില രീതികൾ. ഇതിനായി എമർജൻസി സ്വിച്ചുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അത്യാവശ്യം വന്നാൽ ഡ്രൈവറുമായി നേരിട്ട് സംവദിക്കാനുള്ള ഇൻറർകോം സൗകര്യവും ഉണ്ടാകും. എല്ലാറ്റിലുമുപരി യാത്രക്കാരുടെ സുരക്ഷക്കാണ് മെട്രോ പ്രഥമ പരിഗണന നൽകുന്നത്. ഇതിനായി െട്രയിനിനകത്ത് സി.സി ടി.വി.കാമറയുണ്ടാകും. ഒരു കോച്ചിൽ നാല് സി.സി ടി.വി കാമറകളാണുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.