ഞങ്ങളുമുണ്ട് ചരിത്രത്തോടൊപ്പം കൂടാന്
text_fieldsരാജ്യംകണ്ട ധീരമായ ഒരു തീരുമാനം കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടു വന്നത് ഇരുകൈയും നീട്ടിയാണ് നാട് സ്വീകരിച്ചത്. സമൂഹത്തിൽ ഒറ്റപ്പെട്ടുപോയിരുന്ന ഒരു വിഭാഗത്തെ മുഖ്യധാരയിലെത്തിക്കുന്നതിന് നടത്തിയ നീക്കമായിരുന്നു അത്. ജീവനക്കാരായി ട്രാൻസ്ജെൻഡേഴ്സിനെ നിയമിച്ചതായിരുന്നു ഈ തീരുമാനം. വിവിധ വിഭാഗങ്ങളിലായി 23 പേരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. രാജ്യാന്തര ശ്രദ്ധ വരെ നേടാൻ കഴിഞ്ഞ തീരുമാനമായിരുന്നു അത്. േമയ് 14ന് പുറത്തിറങ്ങിയ ബ്രിട്ടീഷ് പത്രമായ ‘ദ ഗാർഡിയനി’ൽ കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു വാർത്ത. ‘ട്രാൻസ്ജെൻഡേഴ്സിെന നിയമിച്ച് ഇന്ത്യൻ െട്രയിൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു’ എന്ന തലക്കെട്ടിലാണ് വാർത്തവന്നത്. ഗാർഡിയൻ പത്രത്തിെൻറ ‘ഗ്ലോബൽ ഡെവലപ്മെൻറ്് -വനിതാവകാശങ്ങളും ലിംഗസമത്വവും’ എന്ന വിഭാഗത്തിലായിരുന്നു വാർത്ത. ചരിത്രപരമായ തീരുമാനമെടുത്ത കേരള സർക്കാറിനെ ജനമൊന്നാകെ അഭിനന്ദിച്ചു. സമൂഹത്തിൽനിന്ന് ഇന്നുവരെ മാറ്റിനിർത്തപ്പെട്ടിരുന്ന വിഭാഗത്തെ പ്രത്യേകമായി പരിഗണിച്ചതിനായിരുന്നു അഭിനന്ദനം. സമൂഹത്തിെൻറ ഭാഗമായി ഏതൊരാളെയുംപോലെ ജീവിക്കാനുള്ള അവകാശം തങ്ങൾക്കുമുണ്ടെന്ന് സ്വയം ബോധ്യപ്പെടാനും അതു നേടിയെടുക്കാനുമുള്ള ചവിട്ടുപടിയായിട്ടാണ് ട്രാൻസ്ജെൻഡേഴ്സ് ഈ അവസരത്തെ കണക്കാക്കുന്നത്. ഇതുപോലെ മറ്റു മേഖലകളിലും എത്തിപ്പെടാനാകും എന്ന പ്രത്യാശയും ഇവർ പങ്കുവെക്കുന്നു.
പുതിയ വേഷം പുതിയ ഭാവം
മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി മെട്രോയിൽ യാത്ര നടത്തിയ ദിവസം അദ്ദേഹത്തോടും മാധ്യമപ്രവർത്തകരോടും ഒപ്പം രണ്ട് ട്രാൻസ്ജെൻഡറുകാരായ ജീവനക്കാരുമുണ്ടായിരുന്നു. ടിക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്യുന്ന രാഗരഞ്ജിനിയും െഷറിനുമായിരുന്നു അത്. മറ്റുള്ളവരോടൊപ്പം അതേ യൂനിഫോം ധരിച്ച് ഒരു ഭാവഭേദവും ഇല്ലാതെയാണ് അവർ എത്തിയത്. മറ്റു ജീവനക്കാർ നൽകുന്ന പിന്തുണയുടെ ഫലംകൂടിയാണത്. മുമ്പ് മറ്റു ജോലികളിൽ വ്യാപൃതരായിരുന്ന പലരും ട്രാൻസ്ജെൻഡേഴ്സിേനാടൊപ്പം ഉണ്ട്. എങ്കിലും ഇതൊരു അംഗീകാരം തന്നെയാണെന്ന് അവർ പറയുന്നു. പരീക്ഷകളിലൂടെ തന്നെയായിരുന്നു ഇവരെയും െതരഞ്ഞെടുത്തത്. നിരവധി പേർ പങ്കെടുത്തിരുന്നു. ട്രാൻസ്ജെൻഡേഴ്സിെൻറ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ശീതൾ ശ്യാം ആണ് ജോലിസാധ്യതയെക്കുറിച്ച് അവർക്ക് വിവരം നൽകിയത്. ആദ്യം ഓൺലൈനായി അപേക്ഷ സമർപ്പിച്ചു. തുടർന്ന് മറുപടി ലഭിക്കുകയും വെരിഫിക്കേഷനുവേണ്ടി ഹാജരാകാൻ പറയുകയും ചെയ്തു. ഇത്തരത്തിൽ െതരഞ്ഞെടുത്തത് 43 പേരെയാണ്. ഇവരിൽ 23 പേർക്കാണ് നിലവിൽ നിയമനം നൽകിയിരിക്കുന്നത്. തുടർന്ന് ട്രാൻസ്ജെൻഡേഴ്സിനായി രാജഗിരി കോളജിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ടിക്കറ്റിങ്, ഹൗസ് കീപ്പിങ് വിഭാഗങ്ങളിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞുപോയ കാലം
എറണാകുളത്ത് നടന്ന ഒരു സംഘട്ടനമാണ് ഇതുവരെയുള്ള കാര്യങ്ങളിലേക്ക് എത്തിച്ചതെന്ന് രാഗരഞ്ജിനി പറയുന്നു. ഇതര സംസ്ഥാനക്കാരായ ചില ട്രാൻസ്ജെൻഡേഴ്സ് കേരളത്തിലെത്തി നിരവധി മോശം പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു. അവരിൽ പലരും ട്രാൻസ്ജെൻഡേഴ്സായിരുന്നില്ല. ഈ വേഷത്തിലെത്തി രാത്രികാലങ്ങളിലും മറ്റും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നവരാണ്. എന്നാൽ അവർ െചയ്യുന്ന തെറ്റുകളെല്ലാം തങ്ങളിലാണ് വീണുകൊണ്ടിരുന്നത്. അവർ എന്ത് ചെയ്താലും പൊലീസ് സംശയിക്കുന്നത് തങ്ങളെയായിരുന്നു. ഇത് പൊലീസിനോട് പറഞ്ഞപ്പോൾ ഇതരസംസ്ഥാനക്കാരായവർ തങ്ങളെ എറണാകുളം നോർത്ത് റെയിൽേവ സ്റ്റേഷനിൽ ആക്രമിച്ച സംഭവവുമുണ്ടായി. എന്നാൽ ഇതേത്തുടർന്ന് പരാതിപ്പെടാൻ എത്തിയ 11 ട്രാൻസ്ജെൻഡർ പ്രവർത്തകരെ പൊലീസ് അറസ്റ്റുെചയ്ത് റിമാൻഡ് ചെയ്തു.
ഇവയെല്ലാം കഴിഞ്ഞ് ഹരിണി, ശീതൾ തുടങ്ങിയവരുടെയും ഏതാനും സുമനസ്സുകളുടെയും സഹായത്തോടെ സിറ്റി പൊലീസ് കമീഷണറെ കണ്ട് വിശദമായി കാര്യങ്ങൾ സംസാരിച്ച് പ്രശ്നങ്ങൾ അവതരിപ്പിക്കുകയായിരുന്നു. അദ്ദേഹമാണ് ഇത് മെട്രോ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി ജോലി നൽകുന്നതിനുവേണ്ടി പ്രവർത്തിച്ചതെന്നാണ് വിശ്വാസം. ട്രാൻസ്ജെൻഡേഴ്സിന് ജോലിയും താമസിക്കാൻ സ്ഥലവും കിട്ടാതിരുന്ന കാലമാണ് ഇതുവരെയുണ്ടായിരുന്നത്. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ആളുകളുടെ മനോഭാവത്തിൽ മാറ്റം വരുകയാണെന്നും അതുവഴി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്.
ബാക്കിയുള്ളവരെയും മുഖ്യധാരയിലെത്തിക്കണം
ഇനിയുമുണ്ട് ട്രാൻസ്ജെൻഡേഴ്സായ നിരവധി പേർ. അവർക്കും വേണം ജോലി, താമസിക്കാൻ നല്ല സൗകര്യം എന്നിവ. ഇപ്പോഴും താമസസൗകര്യം ഒരു പ്രശ്നമായി തുടരുകയാണ്. ലോഡ്ജുകളും മറ്റുമാണ് ട്രാൻസ്ജെൻഡേഴ്സ് താമസിക്കാനായി കൂടുതൽ ആശ്രയിക്കുന്നത്. വീടുകൾ എടുത്ത് താമസിക്കാൻ ആഗ്രഹിച്ചാൽ പലപ്പോഴും കിട്ടാറില്ല. മാത്രമല്ല, വരുമാനമില്ലാത്ത സാഹചര്യത്തിൽ വലിയ തുക മുടക്കാൻ സാധിക്കുന്നുമില്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. മെട്രോയിൽ ജോലിയിൽ പ്രവേശിച്ചിരിക്കുന്നവർക്ക് നിലവിലുള്ള പണം ലോഡ്ജ് വാടകക്കും മറ്റ് ആവശ്യങ്ങൾക്കുമായി തികയാത്ത സാഹചര്യമുണ്ട്. മെട്രോ അധികൃതർ മറ്റു താമസ സൗകര്യം ഒരുക്കിയിട്ടുമില്ല. വലിയ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും ഈ ജോലി കളയാതെ മുറുകെപ്പിടിക്കുമെന്നാണ് ഇവർ പറയുന്നത്. കാരണം, സാമ്പത്തിക സാഹചര്യം അനുവദിക്കാതെ ജോലിയിൽനിന്ന് പിരിഞ്ഞുപോകേണ്ടിവന്നാൽ മറ്റുള്ളവരെയും അത് ബാധിക്കും. മുഴുവൻ ട്രാൻസ്ജെൻഡേഴ്സിനും അതൊരു പ്രശ്നമായിത്തീരും. ജോലി നൽകിയിട്ടും അത് നഷ്ടപ്പെടുത്തി എന്ന പ്രചാരണം ഉണ്ടായാൽ ആരെയും പരിഗണിക്കാതെയാകും. അതിനാൽ ജോലി നഷ്ടപ്പെടുത്താതെ മറ്റുള്ളവരെക്കൂടി മുഖ്യധാരയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ പറയുന്നു. ഇത്തരത്തിലുള്ള മികച്ച നടപടികൾ ഇനിയും രാജ്യത്തുണ്ടാകുമെന്ന് ജനങ്ങളും പ്രത്യാശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.