കൊഹ്ലിക്കും രോഹിതിനും എൻെറ റെക്കോർഡ് തകർക്കാൻ കഴിയും -ലാറ
text_fieldsന്യൂഡൽഹി: ടെസ്റ്റിലെ ഒരു ഇന്നിങ്സിൽ 400 റൺസ് എന്ന തൻെറ റെക്കോർഡ് തകർക്കാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും കഴിയുമെന്ന് മുൻ വെസ്റ്റിൻഡീസ് നായകൻ ബ്രയാൻ ലാറ.
‘ആക്രമിച്ച് കളിക്കുന്ന താരങ്ങൾക്കാണ് റെക്കോർഡുകൾ തകർക്കാൻ കഴിയുക. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ പോലുള്ള കളിക്കാർക്ക് അതിനാകും’- ലാറ പറഞ്ഞു. അന്ധ വനിതകൾക്കായി സംഘടിപ്പിക്കുന്ന പ്രഥമ സമർഥനം ദേശീയ ക്രിക്കറ്റ് ടൂർണമെൻറിൻെറ പ്രഖ്യാപന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബറിൽ പാകിസ്താനെതിരായ ടെസ്റ്റിൽ ആസ്ത്രേലിയയുടെ ഡേവിഡ് വാർനർ 335 റൺസെടുത്ത് ലാറയുടെ റെക്കോർഡിലേക്ക് കുതിക്കുേമ്പാൾ ടീം ഡിക്ലയർ ചെയ്തിരുന്നു. ‘വാർനറുമായി ഞാൻ സംസാരിച്ചിരുന്നു. അത് ടീമിൻെറ തീരുമാനം ആയിരുന്നെന്നും തനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നുമായിരുന്നു മറുപടി. ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും മഴ ഭീഷണി തടസ്സമായെന്നാണ് വാർനർ പറഞ്ഞത്’- ലാറ വ്യക്തമാക്കി.
ഇന്ത്യയോട് തോൽവികൾ ഏറ്റുവാങ്ങുകയാണെങ്കിലും വെസ്റ്റിൻഡീസ് ടീമിെന എഴുതിത്തള്ളേണ്ടെന്ന് ലാറ പറഞ്ഞു. ‘ടീമിൽ മിടുക്കരായ യുവതാരങ്ങളുണ്ട്. എട്ടുപത്ത്മാസം കൊണ്ട് അവർ അടുത്ത വർഷം ആസ്ത്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിനായി സജ്ജരാകും. ഇത്തവണ വിജയം എളുപ്പമായെന്ന് കരുതി ഞങ്ങളെ നിസ്സാരരായി കാണരരുത്’ -ലാറ വ്യക്തമാക്കി.
ഇന്ത്യയിലെ അന്ധരായ ക്രിക്കറ്റർമാരുടെ സംഘടനയായ ക്രിക്കറ്റ് അസോസിയേഷൻ ഫൊർ ബ്ലൈൻഡ് ഇൻ ഇന്ത്യ (സി.എ.ബി.ഐ) ആണ് സമർഥനവുമായി സഹകരിച്ച് ക്രിക്കറ്റ് മത്സരം നടത്തുന്നത്. ഈമാസം 16 മുതൽ 19 വരെ ഡൽഹിയിലാണ് ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറ് നടക്കുന്നത്. ഒരാളുടെ സ്വപ്നം സഫലമാക്കാനുള്ള ശ്രമങ്ങൾക്ക് ഭിന്നശേഷി ഒരിക്കലും തടസ്സമാകരുതെന്നും ഏറെ അഭിനന്ദനാർഹമായ കാര്യമാണ് സി.എ.ബി.ഐയും സമർഥനവും നടത്തുന്നതെന്നും ലാറ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.