മിന മെഹര്‍ & മാലിക് മെഹര്‍
text_fieldsകോഴിക്കോട് ജില്ലയിലെ കൊളത്തറയില്‍ പറമ്പത്ത് തറവാടിന് ഇശലിന്‍ മാധുര്യം മൂന്നിരട്ടിയാണ്. ഈ വീട്ടിലെ സഹോദരങ്ങളാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടിലെ രണ്ടു വിഭാഗങ്ങളിലായി ഇരട്ട നേട്ടം കൊയ്തത്. എച്ച്.എസ്.എസ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെഡിക്കല്‍ കോളജ് റഹ്മാനിയ എച്ച്.എസ്.എസിലെ പ്ളസ്ടു വിദ്യാര്‍ഥി മാലിക് മെഹര്‍ ഒന്നാമതത്തെിയപ്പോള്‍ ഒട്ടും വിട്ടുകൊടുക്കാതെ അനുജത്തി കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസിലെ 10ാംക്ളാസുകാരി മിന മെഹര്‍ എച്ച്.എസ് പെണ്‍കുട്ടികളുടെ മത്സരത്തിലും ഒന്നാംസ്ഥാനക്കാരിയായി.
15 വര്‍ഷമായി മാപ്പിളപ്പാട്ടു പരിശീലകനായ ഇവരുടെ പിതാവ് മുനീര്‍ കൊളത്തറയാണ് ഇരുവരെയും പാട്ടുപഠിപ്പിച്ച് മത്സരത്തിനയച്ചതെന്ന കാര്യം നേട്ടത്തിന്‍െറ മാധുര്യം വര്‍ധിപ്പിക്കുന്നു. കുടുംബസുഹൃത്തും പാട്ടുകാരനുമായ ബദറുദ്ദീന്‍ പാറന്നൂര്‍ രചിച്ച ബങ്കീശത്തരുളതില്‍ എന്നുതുടങ്ങുന്ന ഗാനമാണ് ഇരുവരുടെയും വിജയഗീതമായത്.
മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ താരങ്ങള്‍ കൂടിയാണ് മിനയും മാലികും. മീഡിയവണിലെ പതിനാലാംരാവ് സീസണ്‍ മൂന്നില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു മിന. കൈരളി ചാനലിലെ കുട്ടിപ്പട്ടുറുമാല്‍ സീസണ്‍ ഒന്നില്‍ ഫൈനലിസ്റ്റായിരുന്നു മാലിക്. എച്ച്.എസ്.എസ് വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ കഴിഞ്ഞ ദിവസം ഒന്നാമതത്തെിയ തീര്‍ഥ സുരേഷും മുനീറിന്‍െറ ശിഷ്യയാണ്. പിതാവും മക്കളും കൂടാതെ ഇവരുടെ ഉമ്മ ഷാഹിദയും മാപ്പിളപ്പാട്ടില്‍ ഒരു കൈ നോക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.