‘യഥാർഥ’ ടാർസൻ ഇവിടെയുണ്ട്, ഹോങ്ങ്കോങ്ങിൽ
text_fieldsകുട്ടികളായിരിക്കുേമ്പാൾ നമ്മിൽ കൗതുകമുണർത്തിയ ഒരുപാട് ജീവിതങ്ങളുണ്ട്. അതിലൊന്നാണ് ടാർസൻ. കാട്ടിൽ ജീവിച്ച് വളർന്ന ടാർസൻ നാട്ടിലെത്തുേമ്പാഴുണ്ടാകുന്ന രസകരമായ സംഭവങ്ങൾ കോമിക് പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ടാകും. ഇനി നാം പരിചയപ്പെടാൻ പോകുന്നത് യഥാർഥ ജീവിതത്തിൽ ടാർസനെ അനുകരിക്കുന്ന ഒരാളെയാണ്.
മുടി നീട്ടിവളർത്തി ഉരുക്ക് തോൽക്കുന്ന ശരീരവുമായി കാട്ടിൽ താമസിച്ചും, മലകളിലൂടെ ഒാടിക്കയറിയും, കാട്ടുപഴങ്ങൾ ഭക്ഷിച്ചും, കടലിൽ കുളിച്ചും ടാർസനെപ്പോലെ ജീവിക്കുന്ന ഇയാളുടെ പേര് ജെയ്സൺ. ഹോങ്ങ്കോങ്ങിലെ കടൽതീരത്താണ് ജെയ്സെൻറ താമസം. സ്വന്തമായി വീടും കൃഷിയുമൊക്കെ ജയ്സനുണ്ട്. ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്.
സ്വന്തം ആവശ്യത്തിനുള്ള ഭക്ഷണം പരിസരത്ത് കൃഷിചെയ്തെടുക്കും. കാടിന് സമീപം കടൽതീരത്തിനടുത്താണ് ഇദ്ദേഹം താമസിക്കുന്നത്. അടുത്ത കാലത്ത് ജെയ്സെൻറ ജീവിതം കണ്ടറിഞ്ഞ ഡിസ്നി ഇദ്ദേഹത്തെ തങ്ങളുടെ ഷോകളിൽ പെങ്കടുപ്പിക്കുകയും അതിന് പ്രതിഫലം നൽകുകയും ചെയ്തു. ഇപ്പോൾ ഡിസ്നിയുടെ സ്ഥിരം താരമാണ് ജെസയ്സൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.