മുമ്പേ പറന്ന പക്ഷികള്‍
text_fieldsസംസ്ഥാനത്തിന് വികസനത്തിെൻറ പൊൻതൂവലായി കുതിക്കാനൊരുങ്ങുകയാണ് കൊച്ചി മെട്രോ. കൊച്ചിക്ക് മുേമ്പ കുതിച്ച മെട്രോകളുണ്ട് രാജ്യത്ത്. ഇന്ത്യയുടെ വികസനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഇവ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മെട്രോ റെയിലിെൻറ ശില ആദ്യമായി പാകിയ സ്റ്റേഷനുകളെ പരിചയപ്പെടാം...
കൊൽക്കത്ത: പഴക്കമേറിയ മെട്രോ
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയ രണ്ടാമത്തെ സർവിസുമാണ് കൊൽക്കത്ത മെട്രോ. 1984ലാണ് ആരംഭിച്ചത്. ഇന്ത്യൻ റെയിൽവേയുടെ 17ാം സോൺ ആയ കൊൽക്കത്ത മെട്രോയുടെ നിർമാണ ച്ചുമതല ഇന്ത്യൻ റെയിൽവേക്കായിരുന്നു. ദിവസവും 300 സർവിസ് നടത്തുന്ന മെട്രോയെ ആറര ലക്ഷം പേരാണ് ആശ്രയിക്കുന്നത്. മണിക്കൂറിൽ 55 കിലോമീറ്ററാണ് ശരാശരി വേഗം.
നീളത്തിൽ മുന്നിൽ ഡൽഹി മെട്രോ
2002ൽ നിർമാണം ആരംഭിച്ച ഡൽഹി മെട്രോ നീളത്തിൽ ലോകത്ത് 12ാം സ്ഥാനത്താണ്. ഡൽഹി മെട്രോ റെയിൽ േകാർപറേഷൻ ലിമിറ്റഡിന്(ഡി.എം.ആർ.സി) ആയിരുന്നു നിർമാണച്ചുമതല. ആറു പാതകളിൽ, കൂടുതൽ തിരക്കുള്ള ചുവപ്പ്, മഞ്ഞ, നീല എന്നിവ ബ്രോഡ്ഗേജും വയലറ്റ്, പച്ച, ഒാറഞ്ച് പാതകളിൽ സ്റ്റാൻഡേർഡ് ഗേജും ഉപയോഗിക്കുന്നു. 218 കിലോമീറ്ററാണ് നീളം. 164 സ്റ്റേഷനാണ് ഉള്ളത്. മെട്രോ ട്രെയിൻ വന്നതോടെ ഡൽഹി നഗരത്തിൽ 6,30,000 ടൺ കാർബൺ ബഹിർഗമനം ഒാരോ വർഷവും കുറക്കാൻ കഴിയുന്നതായി െഎക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2006ൽ രണ്ടാം ഘട്ടവും 2015ൽ മൂന്നാം ഘട്ടവും പൂർത്തിയായി. 2020ഒാടെ നാലാം ഘട്ടം പൂർത്തിയാകും.
മുംബൈ മെട്രോ
രാജ്യത്തിെൻറ വ്യവസായ തലസ്ഥാനമായ മുംബൈയിൽ മെട്രോ നിർമാണം മൂന്നാം ഘട്ടത്തിലാണ്. 2014ലാണ് പ്രവർത്തനം ആരംഭിച്ചത്. മുംബൈ മെട്രോ റെയിൽ കോർപറേഷൻ (എം.എം.ആർ.സി) ആണ് നിർമാണച്ചുമതല നിർവഹിക്കുന്നത്. 146.5 കിലോമീറ്ററുള്ള സർവിസിൽ 10 പാതകളുണ്ട്. 1500 യാത്രക്കാർക്ക് ഒരേസമയം കയറാൻ കഴിവുള്ള വണ്ടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നാലുമിനിറ്റ് ഇടവേളയിലാണ് വണ്ടികൾ ഓടുക. മൂന്നരലക്ഷം പേരാണ് ദിവസവും യാത്ര ചെയ്യുന്നത്. 33 കിലോമീറ്ററാണ് മണിക്കൂറിൽ ശരാശരി വേഗം.
ചെന്നൈ മെട്രോ
ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സർവിസായ ചെെന്നെ മെട്രോ ഭാഗികമായി തുറന്നുെകാടുത്തത് 2015ലാണ്. കോയേമ്പട് മുതൽ ആളന്തൂർ വരെയാണ് സർവിസ്. ചെന്നൈ മെട്രോ െറയിൽ ലിമിറ്റഡിന് (സി.എം.ആർ.എൽ) ആണ് നിർമാണച്ചുമതല. നിർമാണം പുരോഗമിക്കുന്ന ചെന്നൈ മെട്രോക്ക് 54.1 കിലോമീറ്റർ നീളമുണ്ട്. ഏറ്റവും കൂടിയ വേഗം മണിക്കൂറിൽ 80 കിലോമീറ്ററാണ്. 20 സ്റ്റേഷനാണ് പ്രവർത്തിക്കുന്നത്.
ഗുർഗോൺ മെട്രോ
ഡൽഹി മെട്രോയുമായി ബന്ധപ്പെട്ട സർവിസാണ് ഗുർഗോൺ മെട്രോ. 11 കിലോമീറ്ററുള്ള ഇൗ മെട്രോക്ക് 11 സ്റ്റേഷനാണുള്ളത്. നിർമാണച്ചുമതലയും പ്രവർത്തനച്ചുമതലയും റാപിഡ് മെട്രോ ഗുർഗോൺ ലിമിറ്റഡിനാണ്. പേര് നൽകാൻ ലേലം നടത്തി സ്റ്റേഷനുകൾക്ക് പേരിട്ട രാജ്യത്തെ ആദ്യ മെട്രോയാണ് ഇത്. 2013ലാണ് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. 35,000 പേരാണ് ദിവസവും ആശ്രയിക്കുന്നത്. മണിക്കൂറിൽ 35 കിലോമീറ്റർ ശരാശരി വേഗവും 80 കിലോമീറ്റർ കൂടിയ വേഗവുമാണ്.
ജയ്പൂർ മെട്രോ
രാജ്യത്തെ ചെറിയ മെട്രോ സർവിസുകളിൽ ഒന്നാണ് ജയ്പൂർ മെട്രോ. ഏറ്റവും വേഗത്തിൽ നിർമാണം പൂർത്തിയാക്കിയ മെട്രോ സർവിസായ ജയ്പൂർ മെേട്രാ 2015ലാണ് ആദ്യ സർവിസ് ആരംഭിച്ചത്. രണ്ടുനില പാലമുണ്ടാക്കി സർവിസ് നടത്തുന്ന ഇന്ത്യയിലെ ആദ്യ സർവിസും ജയ്പൂർ മെട്രോയാണ്. ജയ്പൂർ മെട്രോ െറയിൽ സർവിസിനാണ് നിർമാണച്ചുമതല. ഒമ്പത് സ്റ്റേഷനാണ് പ്രവർത്തിക്കുന്നത്. 19,000 യാത്രക്കാരാണ് ദിവസവും യാത്ര ചെയ്യുന്നത്. 9.63 കിലോമീറ്ററാണ് ദൈർഘ്യം. മണിക്കൂറിൽ 32 കിലോമീറ്ററാണ് ശരാശരി വേഗം. 80 കിലോമീറ്ററാണ് കൂടിയ വേഗം.
നമ്മ മെട്രോ
ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവിസായ ബംഗളൂരു നമ്മ മെട്രോ എന്നാണ് അറിയപ്പെടുന്നത്. 2011 ഒക്ടോബറിൽ നിർമാണം ആരംഭിച്ചു. വയലറ്റ്, പർപ്ൾ നിറത്തിലാണ് പാതകൾ. 42.3 കിലോമീറ്റർ നീളമുള്ള പാതയിൽ 41 സ്േറ്റഷനുണ്ട്. ബാംഗ്ലൂർ മെട്രോ െറയിൽ കോർപറേഷൻ (ബി.എം.ആർ.സി) ആണ് നിർമാണച്ചുമതല വഹിച്ചത്. 2017ൽ ഒന്നാം ഘട്ട നിർമാണവും 2020ഒാടെ രണ്ടാം ഘട്ടനിർമാണവും പൂർത്തിയാകും. മൂന്നാംഘട്ട നിർമാണത്തിെൻറ സർവേ പുരോഗമിക്കുകയാണ്. മണിക്കൂറിൽ 35 കിലോമീറ്ററാണ് ശരാശരി വേഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.