പാടും, ‘ഘനശ്യാമ സന്ധ്യാഹൃദയം...’
text_fields‘ഘനശ്യാമ സന്ധ്യാഹൃദയം...’ എം.ജി. രാധാകൃഷ്ണെൻറ മനോഹരമായ ഈണം. ഹൃദയത്തിൽ തങ്ങിനിൽ ക്കുന്ന, കാവാലം നാരായണപ്പണിക്കരുടെ വരികൾ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത ്തിൽ മത്സരിക്കുകയാണെങ്കിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ പഠിച്ചുവെച്ച പാട്ടാണിത്. ആകാശവാണിയിലൂടെ ജനപ്രിയമായ ഈ ഗാനം പേരുപോലെ അത്ര ലളിതവുമല്ല. ലളിതഗാനത്തിൻ മാത്രമല്ല ‘മത്സരിക്കാൻ’ ഇഷ്ടം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കലോത്സവങ്ങളിൽ പെൻസിൽ ഡ്രോയിങ്ങിലടക്കം ചിത്രരചനയിൽ പങ്കെടുത്ത ഓർമയുണ്ട്.
ആലപ്പുഴയിലെ കലോത്സവത്തിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ അതേ ഇനങ്ങളിൽ പങ്കെടുക്കാനാണ് ഇഷ്ടം. പ്രളയത്തിൽ തകർന്ന കേരളത്തെ കരകയറ്റാൻ കലോത്സവങ്ങളുടെ പ്രൗഢിയും ദൈർഘ്യവും കുറക്കേണ്ടതില്ല. കുട്ടികൾക്കുണ്ടായ മാനസിക വിഷമങ്ങൾക്കെല്ലാം മരുേന്നകാൻ കലോത്സവത്തിന് കഴിയും. അതൊന്നും ചുരുക്കേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.