എഴുത്തുകാരിയും എം.ടിയുടെ പിതൃ സഹോദര പുത്രിയുമായ കാർത്യായനി ടീച്ചർ അന്തരിച്ചു
text_fieldsപുന്നയൂർക്കുളം: എഴുത്തുകാരി തെണ്ടിയത്ത് കാർത്യായനി ടീച്ചർ (89) അന്തരിച്ചു. എം.ടി. വാസുദേവൻ നായരുടെ ഓപ്പോളും കമലാ സുരയ്യയുടെ സ്നേഹിതയുമാണ്. പാലക്കാട് അയോധ്യാ നഗറിലുള്ള മകളുടെ വസതിയിലാണ് അന്ത്യം.
പുന്നയൂർക്കുളത്തെ സാഹിത്യവേദികളിലെ സജീവ സാന്നിധ്യമായിരുന്നു. കമലാ സുരയ്യയുടെ സഹപാഠിയായിരുന്നു. സുരയ്യയും എം.ടിയുമായുള്ള നിരവിധി ഓർമ്മകൾ മാധ്യമങ്ങളിൽ പങ്കുവെയ്ച്ചിരുന്നു. വഴിയടയാളങ്ങൾ (നോവൽ), മെഴുകുതിരിപോലെ, ഒരു കൈതപ്പൂ വസന്തം (ചെറുകഥകൾ ) തുടങ്ങി അധ്യാത്മിക ഗ്രന്ഥങ്ങൾ ഉൾപ്പടെ 23 ഓളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കൂടല്ലൂർ മലമക്കാവ്, വന്നേരി സ്കുളുകളിലും നാലാപ്പാടൻ വനിതാ കോളജിലും അധ്യാപികയായിരുന്നു.
ഭർത്താവ്: പരേതനായ പുറവുർ ഉണ്ണിനാരായണൻ നായർ. മക്കൾ: ഗീത (റിട്ട. അധ്യാപിക, മോയൻസ് ഹൈസ് സ്കൂൾ, പാലക്കാട്), കൃഷ്ണദാസ് (അധ്യാപകൻ, വന്നേരി ഹൈസ്കൂൾ). മരുമക്കൾ: രാജ് കുമാർ (റിട്ട. എൻജിനിയർ, ഐ.ടി.ഐ, പാലക്കാട്), സിന്ധു ( പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക്). സംസ്കാരം ഞായറാഴ്ച്ച) നാലിനു പാലക്കാട്ടെ ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.