എൻ.സി.പിയുടേത് ലജ്ജാകരമായ മലക്കം മറിച്ചിൽ -വി.ടി ബൽറാം
text_fieldsകോഴിക്കോട്: മഹാരാഷ്ട്രയിൽ എൻ.സി.പിയുടെ അജിത് പവാർ വിഭാഗം ബി.ജെ.പിയുമായി ചേർന്ന് സത്യപ്രതിജ്ഞ ചെയ്ത സംഭ വത്തിൽ പ്രതികരണവുമായി വി.ടി. ബൽറാം എം.എൽ.എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുമ്പ ും ഉണ്ടായിട്ടുണ്ടെങ്കിലും എൻ.സി.പിയുടെ ലജ്ജാകരമായ മലക്കം മറിച്ചിലിന് സമാനതകളില്ലെന്ന് ബൽറാം അഭിപ്രായപ് പെട്ടു. ഫേസ്ബുക്കിലൂടെയാണ് ബൽറാം എൻ.സി.പിക്കെതിരെ വിമർശനമുന്നയിച്ചത്.
ബി.ജെ.പിയുടെ ഒരു സർക്കാരിനെ അധികാ രത്തിൽ നിന്നകറ്റി നിർത്താനുള്ള അവസരമെന്ന നിലയിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ മതേതര മനസുള്ളവർ നോക്കിക്കണ്ടത്. അതിനുവേണ്ടിയാണ് മനസില്ലാ മനസോടെ പല വിട്ടുവീഴ്ചകൾക്കും സന്നദ്ധമായത്. എൻഫോഴ്മെൻറ് ഡയറക്ടറേറ്റിൻെറ ഭീഷണിയാണോ രാഷ്ട്രപതി പദത്തിൻെറ പ്രലോഭനമാണോ ശരദ് പവാറിനെ മറുകണ്ടം ചാടിച്ചതിന് പുറകിലെന്നും ബൽറാം ചോദിക്കുന്നു.
സ്വന്തം വിശ്വാസ്യത പൂർണമായി കളഞ്ഞു കുളിച്ച ഒരു അധികാരമോഹി മാത്രമായി പവാർ അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിൻെറ പാർട്ടിയുടെ കേരള ഘടകത്തെ മന്ത്രിസഭയിലും മുന്നണിയിലും നിലനിർത്തുമോ എന്ന് ഇടതു മുന്നണി വ്യക്തമാക്കണമെന്നും ബൽറാം വ്യക്തമാക്കി.
ബൽറാമിൻെറ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ രൂപം:
അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ എൻ.സി.പി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചിൽ സമാനതകളില്ലാത്തതാണ്. മറ്റെല്ലാ ആശങ്കകൾക്കുമപ്പുറം ബി.ജെ.പിയുടെ ഒരു സർക്കാരിനെ അധികാരത്തിൽ നിന്നകറ്റി നിർത്താനുള്ള അവസരമെന്ന നിലയിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ മതേതര മനസുള്ളവർ നോക്കിക്കണ്ടത്.
അതിനുവേണ്ടിയാണ് മനസില്ലാ മനസോടെ പല വിട്ടുവീഴ്ചകൾക്കും സന്നദ്ധമായത്. എന്നാൽ അതിനെയെല്ലാം അട്ടിമറിച്ച് രായ്ക്കുരാമാനം ശരദ് പവാറിനെ മറുകണ്ടം ചാടിച്ചതിന് പുറകിൽ എൻഫോഴ്മെൻറ് ഡയറക്ടറേറ്റിൻെറ ഭീഷണിയാണോ രാഷ്ട്രപതി പദത്തിൻെറ പ്രലോഭനമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഏതായാലും സ്വന്തം വിശ്വാസ്യത പൂർണമായി കളഞ്ഞു കുളിച്ച ഒരു അധികാരമോഹി മാത്രമായി പവാർ അധഃപതിച്ചിരിക്കുകയാണ്. അദ്ദേഹത്തിൻെറ പാർട്ടിയുടെ കേരള ഘടകത്തെ മന്ത്രിസഭയിലും മുന്നണിയിലും നിലനിർത്തുമോ എന്ന് ഇടതു മുന്നണി വ്യക്തമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.