പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പി സഖ്യകക്ഷിയായ അകാലിദൾ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചിരുന്ന ബി.ജെ.പി സഖ്യകക്ഷി ശിരോമണി അകാലിദൾ മലക്കം മറിഞ്ഞു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ശിരോമണി അകാലിദൾ നേതാവും രാജ്യസഭാംഗവുമായ സർദാർ ബൽവീന്ദർ സിങ് ബന്ദറാണ് നിയമം നടപ്പാക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടത്. മനുഷ്യരെ വിഭജിക്കുന്ന നിയമത്തിൽ നിന്നും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ഡി.എ ഘടകകക്ഷിയായ അകാലിദളിെൻറ മനംമാറ്റം ബി.ജെ.പിയെ വെട്ടിലാക്കി.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ ശക്തമാകുന്ന പ്രതിഷേധത്തിെൻറ പശ്ചാത്തലത്തിലാണ് ശിരോമണി അകാലിദളിെൻറ മനംമാറ്റം. കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ നിയമത്തെ അനുകൂലിച്ച് പ്രസ്താവന നടത്തിയിരുന്നു. അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും സിഖുകാർക്ക് ഗുണകരമാകുന്നതിനാലാണ് നിയമത്തെ പിന്തുണയ്ക്കുന്നതെന്നാണ് ബാദൽ പറഞ്ഞത്. നിയമത്തെ എതിർത്ത പ്രതിപക്ഷത്തെപ്പോലും അമ്പരപ്പിച്ചായിരുന്നു അകാലിദളിെൻറ നീക്കം.
ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണ നൽകില്ലെന്ന് ഇൗ മാസം ആദ്യം തീരുമാനിച്ച അകാലിദൾ പിന്നീട് പൂർണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിനിടയിൽ ഇപ്പോഴത്തെ മനംമാറ്റം ബി.ജെ.പി കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
എ.ഐ.ഡി.എം.കെ ഒഴികെയുള്ള പാർട്ടികൾ സർവകക്ഷി യോഗത്തിൽ പീരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിച്ചു. കശ്മീരിൽ തടവിൽ കഴിയുന്ന ഫറൂഖ് അബ്ദുല്ലയെയും മകൻ ഉമർ അബളദുല്ലയെയും വിട്ടയക്കണമെന്ന് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളായ ഗുലാം നബി ആസാദ്, രാംഗോപാൽ യാദവ്എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.