Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2020 7:11 AM GMT Updated On
date_range 27 Feb 2020 7:11 AM GMTവനിത ട്വന്റി20: ഇന്ത്യ സെമിയിൽ; തുടർച്ചയായ മൂന്നാം ഗ്രൂപ്പ് മത്സരത്തിലും ജയം
text_fieldsbookmark_border
മെൽബൺ: വനിത ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ. ന്യൂസിലൻഡിനെ 3 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. ആസ്ട്രേലിയയെയും (17 റൺസ്) ബംഗ്ലാദേശിനെയും (18 റൺസ്) അനായാസം തോൽപിച്ച ഇന്ത്യയുടെ ഹാട്രിക് വിജയമാണിത്.
മൂന്ന് മത്സരങ്ങളിൽനിന്നായി ആറ് പോയന്റുമായി അഞ്ചു ടീമുകളടങ്ങുന്ന ഗ്രൂപ് ‘എ’യിൽ നിലവിൽ ഒന്നാമതാണ് ടീം ഇന്ത്യ.
133 റൺസെടുത്ത ഇന്ത്യ സ്പിന്നർമാരുടെ ബലത്തിലാണ് വിജയം നേടിയത്. മുൻനിര ബാറ്റ്സ്വുമൺമാരിൽ കൗമാരക്കാരി ശഫാലി വർമ മികച്ച ഫോം ന്യൂസിലൻഡിനെതിരെയും പുറത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story