വാർത്ത വായനക്കിടെ പല്ല് കൊഴിഞ്ഞുവീണു; കുലുങ്ങാതെ അവതാരക
text_fieldsചില വാർത്തകൾ കണ്ടാൽ അവതാരകരുടെ പല്ലടിച്ച് കൊഴിക്കാൻ തോന്നാറുണ്ടല്ലെ. നമ്മുക്ക് ഇഷ്ടമില്ലാത്ത വാർത്തകൾ വായിക്കുന്നതുകൊണ്ടാകാം ഇത്. പക്ഷെ ഉക്രയിനിൽ സംഭവിച്ചത് അതിലൊക്കെ വിചിത്രമായൊരു കാര്യമാണ്. വാർത്ത വായിച്ചുകൊണ്ടിരുന്ന യുവതിയുടെ മുൻനിരയിലെ പല്ല് തനിയെ അടർന്ന് വീഴുകയായിരുന്നു. വീണു എന്ന് പറയുന്നതും ശരിയല്ല.
ഉതിർന്നുവീണ പല്ല് അവതാരക നിമിഷനേരംകൊണ്ട് കൈക്കലാക്കി എന്നിട്ടത് കൈക്കുള്ളിൽ ഒളിപ്പിച്ചു. ഇൗ സമയമൊന്നും സ്ഥൈര്യം ൈകവിടാത്ത ആ ഉശിരത്തി വായനക്കാരി തെൻറ വാർത്ത അവതരണം പൂർത്തിയാക്കുകയും ചെയ്തു. ഉക്രെയിനിൽ നിന്നാണീ രസകരമായ സംഭവം പുറത്തുവന്നത്. മരിച്ക പെഡാൽകോ എന്ന ന്യുസ് ആങ്കറാണ് തെൻറ വീഡിയോയും കുറിപ്പും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
‘20 വർഷത്തെ എെൻറ വാർത്താ അവതരണ ജീവിതത്തിലെ അപൂർവ്വ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്’ അവർ കുറിച്ചു. 10 വർഷം മുമ്പ് നടന്ന ഒരു സംഭവമാണ് പുതിയ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്നും മരിച്ക പറയുന്നു. അവരുടെ മകൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇരുമ്പ് ടൈംപീസ് കൊണ്ട് പല്ലിൽ ഒറ്റയിടി. അങ്ങിനെയാണ് മുന്നിലെ പല്ല് നഷ്ടമായത്.
സംഭവം ലൈവ് ആയിരുന്നെങ്കിലും ആരും ശ്രദ്ധിക്കില്ലെന്നാണ് കരുതിയതെന്നും എന്നാൽ വീഡിയൊ വൈറലായപ്പോഴാണ് പ്രേക്ഷകർ ഇത്രമാത്രം ശ്രദ്ധയുള്ളവരാണെന്ന് മനസിലായതെന്നും മരിച്ക പറയുന്നു. അസാധാരണ പ്രതിസന്ധിയിലും നിയന്ത്രണം നഷ്ടമാകാതെ ജോലി പൂർത്തിയാക്കിയ മരിച്കായെ അഭിനന്ദിക്കുകയാണ് വീഡിയൊ കണ്ടവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.