ന്യൂസ് ഡയറി
text_fields2017-ജനുവരി
1 -മുലായം സിങ്ങിനെ മാറ്റി മകൻ അഖിലേഷ് യാദവിനെ സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു.
2-ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡൻറ് അനുരാഗ് ഠാകുറിനെയും സെക്രട്ടറി അജയ് ഷിർകെയെയും
സുപ്രീംകോടതി സ്ഥാനത്തു നിന്ന് പുറത്താക്കി
4-ഇന്ത്യയുടെ ഏകദിന– ട്വൻറി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിങ് ധോണി ഒഴിഞ്ഞു
6-നടൻ ഓം പുരി അന്തരിച്ചു
10 -കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാർ (65) അന്തരിച്ചു
11- പ്രസിഡൻറ് സ്ഥാനത്തുനിന്ന് ബറാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം
14 - മുൻ പഞ്ചാബ് മുഖ്യമന്ത്രി സുർജിത് സിങ് ബർണാല അന്തരിച്ചു.
20- യു.എസിെൻറ 45ാമത് പ്രസിഡൻറായി ഡോണൾഡ് ട്രംപ് സ്ഥാനമേറ്റു
22- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കലാകിരീടം
25- യേശുദാസിന് പദ്മവിഭൂഷൺ
31- ഇ. അഹമ്മദ് എം.പി അന്തരിച്ചു
- ലോ അക്കാദമിയിൽ 21 ദിവസം നീണ്ട ശക്തമായ വിദ്യാർഥി സമരത്തിനൊടുവിൽ ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനമൊഴിഞ്ഞു
ഫെബ്രുവരി
1- ധനമന്ത്രി അരുൺ ജെയ്റ്റ്ലി ചരിത്രത്തിലാദ്യമായി വാർഷിക–റെയിൽവെ ബജറ്റുകൾ ഒരുമിച്ച് അവതരിപ്പിച്ചു
3 - ഇറാനെതിരെ അമേരിക്കയുടെ ഉപരോധം
7- അണ്ണാ ഡി.എം.കെയുടെ ട്രഷറർ സ്ഥാനത്തുനിന്ന് ഒ. പന്നീർസെൽവത്തെ നീക്കി
13-ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത കേസിൽ കോളജ് ചെയർമാൻ പി. കൃഷ്ണദാസിനെ ഒന്നാം പ്രതിയും
പി.ആർ.ഒ സഞ്ജിത്തിനെ രണ്ടാം പ്രതിയുമാക്കി പ്രേരണക്കുറ്റത്തിന് കേസെടുത്തു
15-ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 104 കൃത്രിമോപഗ്രഹങ്ങളുമായി
പി.എസ്.എൽ.വി സി–37 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒ ചരിത്രനേട്ടം കൈവരിച്ചു
- അനധികൃത സ്വത്ത് സമ്പാദന കേസിൽ സുപ്രീംകോടതി വിധിയെ തുടർന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ശശികല നടരാജനെയും കൂട്ടുപ്രതികളെയും ജയിലിലടച്ചു.
16-എടപ്പാടി കെ. പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
-മുത്തലാഖ് സംബന്ധിച്ച ഹരജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ പരിഗണനക്ക് വിട്ടു
23-നടിയെ തട്ടി ക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പൾസർ സുനിയെയും
കൂട്ടാളി വിജീഷിനെയും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി
26-ഖാദർ മൊയ്തീൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ്; പി.കെ. കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി
27-മൂൺലൈറ്റി’ന് 89ാമത് ഓസ്കർ പുരസ്കാരം
മാർച്ച്
4 - മുൻ എം.പി സയ്യിദ് ഷഹാബുദ്ദീൻ അന്തരിച്ചു.
6 -ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശനം വിലക്കുന്ന പുതിയ എക്സിക്യൂട്ടിവ്
ഉത്തരവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു.
7 -സംസ്ഥാന ചലച്ചിത്ര അവാർഡ് : വിനായകൻ മികച്ച നടൻ, രജീഷ മികച്ച നടി
8 -അജ്മീർ ദർഗാശരീഫിൽ ഹിന്ദുത്വ ഭീകരർ നടത്തിയ സ്ഫോടനത്തിൽ സ്വാമി അസിമാനന്ദ അടക്കമുള്ള മുഖ്യ
ആസൂത്രകരെ ജയ്പൂരിലെ പ്രത്യേക എൻ.ഐ.എ കോടതി കുറ്റമുക്തരാക്കി
10 -കെ.പി.സി.സി പ്രസിഡൻറുസ്ഥാനത്തുനിന്ന് വി.എം. സുധീരൻ രാജിവെച്ചു.
- ജസ്റ്റിസ് നവനീതി പ്രസാദ് സിങ് കേരള ഹൈകോടതിചീഫ് ജസ്റ്റിസ്
11-നിയമ സഭ : ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്ക് ജയം. പഞ്ചാബിൽ കോൺഗ്രസ്. ഗോവയിൽ
ബി.ജെ.പിയെ പിന്തള്ളി കോൺഗ്രസ് മുന്നിൽ. ബി.ജെ.പി മുന്നേറ്റത്തിലൂടെ മണിപ്പൂരിൽ ത്രിശങ്കു സഭ
13-മുന്‍ അഡ്വക്കറ്റ് ജനറൽ എം. രത്നസിങ് (92) അന്തരിച്ചു
15-മണിപ്പൂരിൽ ആദ്യബി.ജെ.പി മന്ത്രിസഭഅധികാരമേറ്റു. നൊങ്തോംബാം ബിരേൻ സിങ് മുഖ്യമന്ത്രി
16-പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രിയായി ക്യാപ്റ്റൻ അമരീന്ദർ സിങ് അധികാരമേറ്റു
19-യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു
25- വി.എം. സുധീരൻ രാജിവെച്ച ഒഴിവിൽ കെ.പി.സി.സി പ്രസിഡൻറിെൻറ ചുമതല എം.എം. ഹസന്
26-സ്ത്രീയോട് ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് രാജിവച്ചു.
-ഗോവയെ തോൽപിച്ച് ബംഗാളിന് സന്തോഷ് ട്രോഫി കിരീടം
31- വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ മേധാവി ഡോ. ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്ന് മാറ്റി
ഏപ്രിൽ
1-പിണറായി സർക്കാറിലെ ഗതാഗതവകുപ്പ് മന്ത്രിയായി തോമസ് ചാണ്ടി ചുമതലയേറ്റു
2-ഇന്ത്യൻ സൂപ്പർ സീരീസ് ബാഡ്മിൻറൺ വനിത സിംഗ്ൾസ് കിരീടം ഇന്ത്യയുടെ പി.വി. സിന്ധുവിന്
7-ദേശീയ ചലച്ചിത്ര അവാർഡ് :സുരഭി മികച്ച നടി
9 -പ്രഫ. എം. അച്യുതൻ അന്തരിച്ചു
16-തുർക്കിയിൽ പ്രസിഡൻഷ്യൽ ഭരണക്രമത്തിന് ജനങ്ങളുടെ അംഗീകാരം.
17- മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു
18-വി.കെ. ശശികലയെയും ടി.ടി.വി. ദിനകരയെനും അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കി
19-ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവരടക്കം മുതിർന്ന ബി.ജെ.പി നേതാക്കൾക്കെതിരായ ക്രിമിനൽ ഗൂഢാലോചനക്കുറ്റം നിർണായക വിധിയിലൂടെ സുപ്രീംകോടതി പുനഃ സ്ഥാപിച്ചു
22-മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവായി ഡോ. എം.കെ. മുനീറിനെ തെരഞ്ഞെടുത്തു
24- ടി.പി. സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി തിരിച്ചുകൊണ്ടുവരാൻ സുപ്രീംകോടതി ഉത്തരവ്
-കെ. വിശ്വനാഥിന് ഫാൽക്കെ അവാർഡ്
26- പൊമ്പിളൈ ഒരുമൈക്ക് എതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിെൻറ പേരില്‍ മന്ത്രി എം.എം. മണിയെ പരസ്യമായി സി.പി.എം ശാസിച്ചു
27-ബോളിവുഡ് നടനും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ വിനോദ് ഖന്ന അന്തരിച്ചു
28- സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റവും വധശിക്ഷയും റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹരജി സുപ്രീംകോടതി തള്ളി
മെയ്
2-പ്രഥമ ഒ.എൻ.വി സാഹിത്യപുരസ്കാരം കവയിത്രി സുഗതകുമാരിക്ക്
5- ഇന്ത്യയുടെ ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ് ’ ജിസാറ്റ് 9 ഉപഗ്രഹ വിക്ഷേപണം വിജയകരം
-നിർഭയ കൂട്ടമാനഭംഗക്കേസിലെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
- ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
9- സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാരെ വിമർശിക്കുകയും അവർക്കെതിരെ വിധികൾ പുറപ്പെടുവിക്കുകയും ചെയ്ത കൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണന് സുപ്രീംകോടതി ജയിൽശിക്ഷ വിധിച്ചു
10-ദക്ഷിണ കൊറിയയിൽ മൂൺ ജെ ഇൻ അധികാരമേറ്റു
11- മുത്തലാഖിനൊപ്പം മുസ്ലിംകളിലെ ബഹുഭാര്യത്വവും നിരോധിക്കാനുള്ള ആവശ്യംകൂടി പരിഗണിക്കണമെന്ന കേന്ദ്ര സർക്കാർ നിലപാട് സുപ്രീംകോടതി ഭരണഘടനബെഞ്ച് തള്ളി
14-ഇമ്മാനുവൽ മാേക്രാൺ ഫ്രഞ്ച് പ്രസിഡൻറായി അധികാരേമറ്റു
18-കുൽഭൂഷൺ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്റ്റേ
20-ഇറാൻ പസിഡണ്ടായി ഹസൻ റൂഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
23-ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്
25-സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനെ നിയമിച്ചു
26-കന്നുകാലികളെ കശാപ്പിന് വിൽക്കുന്നതും മതപരമായി ബലിയർപ്പിക്കുന്നതും നിരോധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം
30-ബാബരി മസ്ജിദ് തകർത്ത കേസിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവർക്കെതിരെ ലഖ്നോവിലെ പ്രത്യേക സി.ബി.െഎ കോടതി ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി.
ജൂൺ
2-ആഡംബര ജീവിതശൈലി: റിതബ്രതോ ബാനർജി എം.പിയെ സി.പി.എം സസ്പെൻഡ് ചെയ്തു
5-സൗദി അറബ്യേ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കി
-ഏറ്റവും ഭാരമേറിയ ജി.എസ്.എൽ.വി മാർക്ക് -മൂന്ന് റോക്കറ്റിെൻറ വിക്ഷേപണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി
7-ഡൽഹി എ.കെ.ജി ഭവനിൽ യെച്ചൂരിക്ക് നേരെ ഭാരതീയ ഹിന്ദുസേന പ്രവർത്തകരുടെ ൈകയേറ്റം
8- യു.ഡി.എഫിെൻറ മദ്യനയം തിരുത്തി ഇടത് സർക്കാർ ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ തീരുമാനിച്ചു
11- ദിശ മാറിയെത്തിയ വിദേശ ചരക്കുകപ്പൽ ഫോർട്ട്കൊച്ചി മേഖലയിൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടുപേർ മരിച്ചു
16-രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും 50,000 രൂപക്കും അതിനു മുകളിലുള്ള ബാങ്ക് ഇടപാടുകൾക്കും കേന്ദ്ര സർക്കാർ ആധാർ കാർഡ് നിർബന്ധമാക്കി.
17-കൊച്ചി മെട്രോ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു
18-പുതുവൈപ്പിൽ ഇന്ത്യൻ ഒായിൽ കോർപറേഷെൻറ (െഎ.ഒ.സി) എൽ.പി.ജി പ്ലാൻറിനെതിരായ ജനകീയ സമരത്തിനുനേരെ പൊലീസ് നരനായാട്ട്
19- ദലിത് നേതാവും ബിഹാർ ഗവർണറുമായ രാംനാഥ് കോവിന്ദിനെ എൻ.ഡി.എയുടെ രാഷ്്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു
20-കോടതിയലക്ഷ്യകേസിൽ ഒന്നരമാസമായി ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കർണനെ കോയമ്പത്തൂരിൽ പൊലീസ് പിടികൂടി
21-ഭൂനികുതി സ്വീകരിക്കാത്തതിനെതുടർന്ന് കർഷകൻ ചെമ്പനോട സ്വദേശി കാവിൽപുരയിടത്തിൽ ജോയി എന്ന തോമസ് ചെമ്പനോട വില്ലേജ് ഓഫിസിൽ ആത്മഹത്യ ചെയ്തു.
22-ലോക്സഭാ മുൻ സ്പീക്കർ മീരാകുമാർ പ്രതിപക്ഷത്തിെൻറ രാഷ്ട്രപതി സ്ഥാനാർഥി
23-പെരുന്നാൾ ആഘോഷിക്കാൻ ഡൽഹിയിൽനിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന 16 വയസ്സുകാരനായ ഹരിയാന ഭല്ലഭ്ഗട്ട് സ്വദേശി ജുനൈദിനെ ബീഫ് കഴിക്കുന്നവനെന്ന് ആരോപിച്ച് ട്രെയിനിൽ കുത്തിക്കൊന്നു
30-മുതിർന്നഅഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാലിനെ പുതിയ അറ്റോണി ജനറലായി നിയമിച്ചു
-ഡി.ജി.പി ടി.പി.സെൻകുമാർ വിരമിച്ചു. സംസ്ഥാന പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ വീണ്ടും ചുമതലയേറ്റു
ജൂൈല
1-രാജ്യത്ത് ചരക്കുസേവന നികുതിക്ക് (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നു
5-ഇന്ത്യയും ഇസ്രായേലും ഇനി തന്ത്രപ്രധാന പങ്കാളികൾ .ഏഴു കരാറിൽ ഒപ്പുവെച്ചു
6- ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അചൽ കുമാർ ജ്യോതി (എ.കെ. ജ്യോതി) ചുമതലയേറ്റു
9-22ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ ജേതാക്കളായി
10-നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ
11-കശാപ്പിനായി കന്നുകാലികളെ വില്പന നടത്തുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ മേയ് 23ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി
12- മതസ്പർധ വളർത്തുന്ന രീതിയിെല പരാമർശം നടത്തിയെന്ന പരാതികളെ തുടർന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു
13- കൊക്കകോള കമ്പനി പ്ലാച്ചിമട വിട്ടു. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ ഇനി പ്ലാൻറ് പ്രവർത്തിക്കിെല്ലന്ന് കമ്പനി സുപ്രീംകോടതിയെ അറിയിച്ചു.
18-ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ ദലിതുകൾക്കെതിരെ നടന്ന ആക്രമണം സഭയിൽ ഉന്നയിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബി.എസ്.പി നേതാവും മുൻ യു.പി. മുഖ്യമന്ത്രിയുമായ മായാവതി രാജ്യസഭയിൽനിന്ന് രാജിവെച്ചു.
19-സംസ്ഥാനത്ത് സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിന് മെഡിക്കൽ കൗൺസിലിെൻറ അംഗീകാരം ലഭിക്കുന്നതിനുേവണ്ടി പാർട്ടി നേതാക്കൾ ഇടപെട്ട കോടികളുടെ അഴിമതി നടന്നതായി ബി.െജ.പി നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തി
20-രാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു
22-ലൈംഗിക പീഡന കേസ് എം. വിൻെസൻറ് എം.എൽ.എ അറസ്റ്റിൽ
23-എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ അന്തരിച്ചു
25- 14ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേറ്റു. പ്രണബ് മുഖർജി പടിയിറങ്ങി
26-ബിഹാറിൽ ബി.ജെ.പി വിരുദ്ധ മഹാസഖ്യം പിളർത്തി മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു
27- ബി.ജെ.പിയോടൊപ്പം ചേർന്ന് ബീഹാറിൽ വീണ്ടും നിതീഷ് കുമാർ മുഖ്യമന്ത്രിയായി
28-‘പാനമ പേപ്പേഴ്സ്’ പുറത്തുവിട്ട അവിഹിത സ്വത്ത് സമ്പാദന കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്ന് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു
ആഗസ്റ്റ്
5-എം. വെങ്കയ്യ നായിഡു ഇന്ത്യയുടെ 13ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കെപ്പട്ടു
7- ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈകോടതി റദ്ദാക്കി
8- ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹ്മദ് പേട്ടലിന് ജയം
11- ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് യു.പിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 കുട്ടികൾ മരിച്ചു
12-മുതിർന്ന നേതാവ് ശരദ് യാദവിനെ ജനതാദൾ-യു രാജ്യസഭ നേതൃസ്ഥാനത്തുനിന്ന് മാറ്റി
19-യു.പിയിൽ ട്രെയിൻ പാളം െതറ്റി 23 മരണം
21-അണ്ണാ ഡി.എം.കെയിൽ ലയനം. കെ. പളനിസാമി നയിക്കുന്ന അമ്മ വിഭാഗവും ഒ. പന്നീർസെൽവം നേതൃത്വം നൽകുന്ന പുരട്ച്ചി തലൈവി അമ്മ വിഭാഗവും ഒന്നായി
22-മുത്തലാഖ് സമ്പ്രദായം ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു
23-എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ലെന്ന് ഹൈകോടതി
24-സ്വകാര്യത മൗലികാവകാശമാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ അധ്യക്ഷതയിലുള്ള സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് െഎകകണ്ഠ്യേന വിധിച്ചു
25- ആൾദൈവം ഗുർമീത് റാം റഹീം സിങ് ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെ തുടർന്ന് ഡൽഹിയിലും ഹരിയാനയിലും അനുയായികളുടെ വ്യാപക അക്രമം
27-ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് വെള്ളിത്തിളക്കം
28-ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെന ഹരിയാനയിലെ പ്രത്യേക സി.ബി.െഎ കോടതി 20 വർഷം കഠിന തടവിന് ശിക്ഷിച്ചു.
-ഇന്ത്യയുടെ 45ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമേറ്റു
31-കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പി. ജയരാജന് അടക്കം ആറ് പ്രതികള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
സെപ്റ്റംബർ
3-അൽഫോൻസ് കണ്ണന്താനം ടൂറിസത്തിെൻറ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രി. നിർമല സീതാരാമൻ പ്രതിരോധ മന്ത്രി
5-മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിനെ വെടിവെച്ചു കൊന്നു
7-മുംബൈ സ്ഫോടനം: അബൂ സലീമിനും കരീമുല്ലക്കും ജീവപര്യന്തം.
12-മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന് ഭീകരരുടെ തടങ്കലിൽനിന്ന് ഒന്നര വർഷത്തിനുശേഷം മോചനം
15- ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പായിച്ചു.
17-രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ സർദാർ സരോവർ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു
20-ശ്രീേലഖ സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പി
24-ജർമനിയിൽ മെർകൽ നേതൃത്വം നൽകുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റ്സ് (സി.ഡി.യു)^ക്രിസ്ത്യൻ സോഷ്യൽ യൂനിയൻ (സി.എസ്.യു) സഖ്യം 32.5 ശതമാനം വോട്ടുകളുമായി തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി
25-ലോകത്തെ ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ട ഇൗജിപ്തുകാരി ഇമാൻ അഹ്മദ് അബ്ദുൽ അഥി നിര്യാതയായി
26-ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന കേരളീയരുൾപ്പെടെ മുഴുവൻ വിേദശികളെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ൈശഖ് ഡോ. സുല്‍ത്താന്‍ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു.
27-ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി
29-മുംബൈയിൽ റെയിൽവേ മേൽപാലത്തിൽ തിക്കിലും തിരക്കിലും 22 മരണം
ഒക്ടോബർ
2-യു.എസിലെ വിനോദസഞ്ചാര കേന്ദ്രമായ ലാസ് വെഗാസിൽ മാൻഡലേ ബേ ഹോട്ടലിനു സമീപം സംഗീതപരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ 58 പേർ കൊല്ലപ്പെട്ടു
-വൈദ്യശാസ്ത്ര നൊബേൽ മൂന്ന് അമേരിക്കക്കാർക്ക്.
3- നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം.
4-തന്മാത്ര പഠനത്തിെൻറ നൂതന വിദ്യക്ക് മൂന്ന് ശാസ്ത്രജ്ഞർക്ക് രസതന്ത്ര നൊബേൽ
5-കസുവോ ഇഷിഗുറോക്ക് സാഹിത്യ നൊബേൽ
8-മോദി ഭരണത്തിൽ കമ്പനിക്ക് 16,000 ഇരട്ടി വിറ്റുവരവ് അമിത് ഷായുടെ മകൻ വിവാദച്ചുഴിയിൽ
11- സോളാർ : ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി, ആര്യാടൻ, തിരുവഞ്ചൂർ തുടങ്ങിയവർക്കെതിരെ അന്വേഷണവും ക്രിമിനൽ കേസും
12-ഫലസ്തീൻ : ഹമാസ്-ഫത്്ഹ് ഭിന്നതക്ക് വിരാമം. അനുരഞ്ജന ഉടമ്പടിയിൽ ഒപ്പുവെച്ചു
15-വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിെൻറ കെ.എൻ.എ. ഖാദറിന് ജയം
17- ഐ.പി.എല്‍ വാതുവെപ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന് ചുമത്തിയ ആജീവനാന്ത വിലക്ക് നീക്കിയ സിംഗിൾ ബെഞ്ച് നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
24- സംവിധായകൻ െഎ.വി. ശശി അന്തരിച്ചു
25- ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഷി ജിൻപിങ്ങിനെ വീണ്ടും സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു
27-ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു
നവംബർ
1-ഗെയിൽ പ്രക്ഷോഭം : കോഴിക്കോട് മുക്കത്ത് പൊലീസ് അതിക്രമം, സംഘർഷം
-എഴുത്തച്ഛന് പുരസ്കാരം സച്ചിദാനന്ദന്
3-ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക് 53ാമത് ജ്ഞാനപീഠ പുരസ്കാരം
5-ഹോക്കിയിൽ ചൈനയെ തോൽപിച്ച് ഇന്ത്യൻ വനിതകൾക്ക് ഏഷ്യാകപ്പ് കിരീടം
7-ഇന്ത്യയുടെ ‘നിര്‍ഭയ്’ മിസൈല്‍ പരീക്ഷണം വിജയം
9-സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകൾ
10- 213 ഉൽപന്നങ്ങളുടെ ചരക്കു സേവന നികുതി (ജി.എസ്.ടി) നിരക്ക് 28ൽനിന്ന് 18 ശതമാനമായി കുറക്കാൻ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചു.
-ജഡ്ജിമാർ ഉൾപ്പെട്ട കൈക്കൂലിക്കേസ് സുപ്രീംകോടതി വിധി ചീഫ് ജസ്റ്റിസ് അസാധുവാക്കി
12-രാജസ്ഥാനിൽ വീണ്ടും ഗോരക്ഷക ഗുണ്ടകൾ കർഷകനെ കൊലപ്പെടുത്തി
15- ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വെച്ചു
-സിംബാബ്വെയിൽ സൈനിക അട്ടിമറി
19-സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു
20-മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ജന് ദാസ്മുന്‍ഷി അന്തരിച്ചു
21-ആൻറണി കമീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.ചാനൽ എ.കെ. ശശീന്ദ്രനെ ഫോൺകെണിയിൽ കുടുക്കിയെന്ന് കമീഷൻ
-രാജ്യാന്തര കോടതി(െഎ.സി.െജ) ജഡ്ജിയായി ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു
22- നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.ദിലീപ് എട്ടാം പ്രതി
-ബോസ്നിയൻ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മുൻ ബോസ്നിയൻ^സെർബ് കമാൻഡർ റാഡ്കോ മ്ലാദിച്ചിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു
23- ചൈനയിൽനിന്ന് തിബത്ത് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്ന് ദലൈലാമ
-റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ബംഗ്ലാദേശും മ്യാന്മറും ധാരണയിലെത്തി
24- സിംബാബ്വെയുടെ ഇടക്കാല പ്രസിഡൻറായി മുൻ വൈസ് പ്രസിഡൻറ് എമ്മേഴ്സൺ നംഗാഗ്വ അധികാരമേറ്റു
27-ഹാദിയ കേസ്: സുപ്രീംകോടതി നടത്തിയ നിർണായകമായ ഇടപെടലിൽ മാതാപിതാക്കളുടെ കസ്റ്റഡിയിൽനിന്ന് ഹാദിയക്ക് മോചനം.ഇേൻറൺഷിപ്പ് പൂർത്തിയാക്കാൻ സേലത്തെ ബി.എച്ച്.എം.എസ് കോളജിൽ എത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു
29-ഒന്നാം കേരള നിയമസഭാംഗവും മുതിർന്ന സി.പി.െഎ നേതാവുമായ ഇ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു.
30- ‘ഒാഖി’ ചുഴലിക്കാറ്റ് കേരളത്തിൽ വൻ നാശനഷ്ടം വിതച്ചു
ഡിസംബർ
4-ശശി കപൂർ അന്തരിച്ചു
-യമന്‍ മുന്‍ പ്രസിഡൻറ് അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടു
5- ജിഷ്ണു പ്രണോയ് കേസിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
- ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യു.എസിലേക്ക് യാത്രവിലക്കേർപ്പെടുത്തിയ ട്രംപിെൻറ ഉത്തരവ് പൂർണമായി നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകി
6-ജറൂസലം ഇസ്രായേൽ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചു
7-രാജസ്ഥാനില്‍ ‘ലവ് ജിഹാദ്’ ആരോപിച്ച് തൊഴിലാളിയെ വെട്ടിക്കൊന്ന് കത്തിച്ചു.
14-ജിഷ വധം: അമീറുൽ ഇസ്ലാമിന് തൂക്കുകയര്‍
15-മുത്തലാഖ് ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; ബിൽ പാർലമെൻറിലേക്ക്
16- രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റു
-കൽക്കരിപ്പാടം അഴിമതിക്കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡക്ക് മൂന്നുവർഷം തടവ്
18-ഗുജറാത്തിൽ 99 സീറ്റ് നേടി ബി.ജെ.പി അധികാരം നിലനിർത്തി. കോൺഗ്രസ് 77 സീറ്റുനേടി.ഹിമാചൽ പ്രദേശിൽ ബി.ജെ.പി.അധികാരത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.