Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപ്ളാസ്റ്റിക്...

പ്ളാസ്റ്റിക് ഉണ്ടെങ്കില്‍ പണിപാളും...!

text_fields
bookmark_border
പ്ളാസ്റ്റിക് ഉണ്ടെങ്കില്‍ പണിപാളും...!
cancel

കലോത്സവം അടിച്ചുപൊളിക്കാന്‍ വരുന്നവരെ കണ്ണൂര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. എന്നു കരുതി, കുപ്പിവെള്ളവും ഡിസ്പോസിബ്ള്‍ പ്ളേറ്റുമൊക്കെ കൈയിലുള്ള പ്ളാസ്റ്റിക് സഞ്ചിയില്‍ തിരുകിയാണ് വരവെങ്കില്‍ മക്കളേ, പറഞ്ഞില്ലെന്നു വേണ്ട പണിപാളും... ഈ വക സാധനങ്ങളൊക്കെ കൈയോടെ പിടികൂടാന്‍ ഹരിത സൈന്യം ഓരോ വേദിയുടെയും കവാടത്തിലുണ്ട്. വെള്ളക്കുപ്പികളും മറ്റും ഉപേക്ഷിക്കാന്‍ മനസ്സില്ളെങ്കില്‍ കൗണ്ടറില്‍ 10 രൂപ അടച്ചാല്‍ ഒരു സ്റ്റിക്കര്‍ നല്‍കും. ഇത് കുപ്പിയില്‍ പതിച്ച്, ഒഴിഞ്ഞ കുപ്പിയുമായി തിരികെയത്തെുമ്പോള്‍ പണം മടക്കിനല്‍കും.

ശ്രദ്ധിക്കൂ കൂട്ടരേ...

  •  20 വേദിയിലും അനുബന്ധ സ്ഥലങ്ങളിലും ഹരിതസേന റോന്തുചുറ്റും
  •  പ്ളാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരരുത് (പ്ളാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ഭക്ഷ്യവസ്തുക്കള്‍ പൊതിയാനുള്ള പ്ളാസ്റ്റിക് തുടങ്ങിയവ).
  • ഡിസ്പോസിബ്ള്‍ പ്ളേറ്റുകളും ഗ്ളാസുകളും അനുവദിക്കില്ല
  •  ഓരോ വേദിയുടെ മുന്നിലും ഗ്രീന്‍ പ്രോട്ടോകോള്‍ കൗണ്ടര്‍ ഉണ്ടാവും. പ്ളാസ്റ്റിക് കൊണ്ടുപോകുമ്പോള്‍ ഇവിടുള്ളവര്‍ പരിശോധിക്കും
  •  ഫൗണ്ടന്‍ പേനകളാണ് ഉപയോഗിക്കുക
  • മത്സരാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തുണിസഞ്ചികള്‍ നല്‍കും
  •  ഫയലുകള്‍ ചണനിര്‍മിതം
  •  ഭക്ഷണപ്പന്തലിലടക്കം മാലിന്യം ശേഖരിക്കാന്‍ ഓലയുടെ വല്ലങ്ങള്‍
  •  പ്ളാസ്റ്റിക്കിനെ കലോത്സവത്തില്‍നിന്ന് അകറ്റാനാണ്  ശ്രമം. ഇതിനാണ് കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) പ്രഖ്യാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamkalolsavam 2017
News Summary - no plastic in kalolsavam
Next Story