മുബീന & അമല മാത്യു
text_fieldsഅമല മാത്യുവും എം.കെ. മുബീനയും പാടിയത് മതേതരത്വത്തിന്‍െറ കൊടിപ്പാട്ടുകള്‍. ഏവരും സോദരത്വേനെ വാഴുന്ന കാലം സ്വപ്നംകണ്ട് അവര്‍ ചൊല്ലിയ കവിതയില്‍ കൊടിഞ്ഞിയിലെ ഫൈസലിന്‍െറ ദാരുണ മരണമടക്കമുള്ള സമകാലിക വിഷയങ്ങളായിരുന്നു പ്രതിപാദ്യം. എച്ച്.എസ് അറബിക് പദ്യംചൊല്ലലിലാണ് ഫൈസലിന്‍െറ കൊലപാതകം ഇതിവൃത്തമാക്കി മൊയ്തു വാണിമേല്‍ രചിച്ച കവിത ഇരുവരും അവതരിപ്പിച്ചത്. അമല മാത്യുവിന് ഒന്നാം സ്ഥാനവും മുബീനക്ക് നാലാം സ്ഥാനവും കിട്ടി. കാസര്‍കോട് തോമാപുരം സെന്‍റ് തോമസ് എച്ച്.എസിലെ ഒമ്പതാംതരം വിദ്യാര്‍ഥിയാണ് അമല. മുബീന, പയ്യന്നൂര്‍ തായിനേരി എസ്.എ.ബി.ടി.എം എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാര്‍ഥിയും. ഇരുവരെയും പാട്ട് പരിശീലിപ്പിച്ചത് എസ്.എ.ബി.ടി.എം എച്ച്.എസ്.എസിലെ അറബിക് അധ്യാപകന്‍ സമീര്‍ ചെറുകുന്നാണ്. മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ടീച്ചറാണ് അമലയെ മാപ്പിളപ്പാട്ട് പരിശീലിപ്പിച്ചത്. സമ്മാനങ്ങളും കിട്ടി. ഇതോടെ, മാപ്പിളപ്പാട്ടിലും അറബിക് പദ്യത്തിലും പരിശീലനം തുടങ്ങി. മകളുടെ ഇഷ്ടം പിതാവ് മാത്യു ജോസഫും അമ്മ സുനു മാത്യുവും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ അസീസ് തായിനേരിയുടെ ബന്ധുവാണ് മുബീന. മാപ്പിളപ്പാട്ടിലും പദ്യം ചൊല്ലലിലും നിരവധി സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. പയ്യന്നൂര്‍ തായിനേരി മാര്‍ത്താണ്ഡന്‍ കിഴക്കേപ്പുരയില്‍ മുഹമ്മദലിയുടെയും സുബൈദയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.