ആദ്യത്തെ നോമ്പും അവസാനത്തെ സകാത്തും
text_fieldsഎനിക്കന്ന് ആറോ ഏഴോ വയസ്സുണ്ടാകും. അന്നാണ് ഞാനാദ്യമായി നോമ്പെടുക്കാ ൻ ശ്രമിക്കുന്നത്. ഒരു വയസ്സ് മൂപ്പുള്ള ചെറിയ അമ്മായി സൈനവരെ പത്തിരു പത് നോമ്പെടുത്തിരുന്നു. എന്നെ ആരും അത്താഴത്തിന് വിളിക്കില്ല. ഉറങ്ങാൻ കിടക്കുമ്പോൾ അത്താഴത്തിന് വിളിക്കാൻ ഉമ്മായോട് പ്രത്യേകം പറയും. പിറ് റേന്ന് ചോദിച്ചാൽ പറയും; വിളിച്ചു. ഞാനെണീക്കാതെയാണെന്ന്. പിന്നീടാണ് സ ത്യം മനസ്സിലാക്കിയത് ഉമ്മ വിളിക്കാൻ ശ്രമിച്ചാലും കുഞ്ഞാത്ത എന്ന എെൻ റ മൂത്ത അമ്മായിയാണ് അത് മുടക്കുന്നതെന്ന്.
ഞാനൊരു തീരുമാനമെടുത് തു. ഇരുപത്തിയേഴാം രാവിന് നോമ്പ് നോൽക്കുക. റമദാനിലെ പോരിശയുള്ള ദി വസവുമാണേല്ലാ. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഉമ്മയോടും കുഞ്ഞാത്തയ ോടും പ്രത്യേകം പറയുകയും ചെയ്തു; അത്താഴത്തിന് വിളിച്ചില്ലെങ്കിലും ഞാ ൻ നാളെ നോമ്പ് നോൽക്കുമെന്ന്.ഉറങ്ങാതിരിക്കാനായി തിരിഞ്ഞും മറിഞ്ഞും കി ടന്നു. അത്താഴത്തിനെല്ലാവരും എണീക്കുന്നത് കണ്ടു. ഞാനും ചാടിപ്പിടഞ്ഞെ ണീറ്റു.
‘‘മോനൂ’’ ഇയ്യെന്താ ഒറങ്ങീല്ല്യേ?’’ കുഞ്ഞാത്ത എെൻറ വരവ് കണ്ടപ്പോ ൾ ചോദിച്ചു.
‘‘ഞാൻ നാളെ നോമ്പോക്കും.’’
എല്ലാവെരയുംപോലെ അത്താഴം കഴി ച്ചു.
കിടക്കുമ്പോൾ ഞാനുമ്മാട് പറഞ്ഞു. ‘‘ഇന്നെ നേരത്തേ വിളിക്കണം. നാള െ സകാത്ത് മേടിക്കാൻ പോണ്ട്’’.
‘‘നോമ്പോക്കീട്ടാ? സക്കാത്തിനാ? നല്ല വെയില േല്ല?’’ ഉമ്മ പലതും പറഞ്ഞുനോക്കി.
‘‘സൈനാടെ കൂടെ പോകും’’ ..... ഉറങ്ങുന്നതു വരെ ഞാനത് പറഞ്ഞു കൊണ്ടിരുന്നു.
എണീക്കുമ്പോഴേക്കും ജലീല്‍ കുഞ്ഞിപ ്പയും അലി കുഞ്ഞിപ്പയുമൊക്കെ സകാത്തിന് പോയിരുന്നു. സൈന റെഡിയായി നിൽക്കുകയുമാണ്. ഉമ്മ നല്ലൊരു ബനിയനും ട്രൗസറും ഇട്ടുതന്നു. കല്ല് ചവിെട്ടണ്ടാന്ന് പറഞ്ഞ് ചെരിപ്പും.
സകാത്ത് കിട്ട്യാ കായി എന്താ ചെയ്യാ.... എന്നൊരു ചിന്തയിൽ നിൽക്കുമ്പോഴാണ് താത്താന്ന് വിളിക്കുന്ന ഉപ്പാടെ അമ്മായീടെ മോള് പാത്തുമ്മാത്തയും മക്കളും അവരുടെ പരിസരത്തുള്ള കുറെ കുട്ടികളുമടങ്ങുന്ന പട വരുന്നത് കണ്ടത്.
‘‘ഡ്യേ.. പാത്തുമ്മോ ഇവനൂണ്ട്ത്തരേ’’ വല്ലിമ്മ താത്താനെ ഏൽപ്പിച്ചു.‘‘പോന്നോട്ടെ അയ്നെന്താ?’’ താത്ത എന്നെയും സൈനാെനയും കൂട്ടി. ഓരോ വീട്ടിൽനിന്നും കിട്ടുന്ന ചില്ലറ പൈസ ചിലർ കൂട്ടി നോക്കി. രണ്ടുറുപ്പ്യായി, മൂന്നുറുപ്പ്യായി, അഞ്ചുറുപ്പ്യായി എന്നൊക്കെ പറയും.
കലപിലയായാൽ താത്ത ഒച്ച വെക്കും. അപ്പോൾ ഞാൻ എനിക്ക് കിട്ടിയ കാശിനെ കുറിച്ച് ചിന്തിക്കും. നാല് സ്ഥലത്തുനിന്ന് ഇരുപത്തഞ്ചൈസ കിട്ടീട്ട്ണ്ട്. പിന്നൊക്കെ പത്താണ്.
കാല് വേദനിക്കുന്ന പോലെ തോന്നാൽ തുടങ്ങി. ദാഹമനുഭവപ്പെടാനും വിശക്കാനും തുടങ്ങി. ചൂട് ശരിക്കറിഞ്ഞു.
ഞമ്മക്കിഞ്ഞി തിരിച്ച് പോയാലോ? സൈനാട് ചോദിച്ചു.
‘‘തുരുത്തമ്മല് പോയാ ഇരുപത്തഞ്ചീച്ചെ പൈസ എല്ലാട്ത്ത്നും കിട്ടും. കയിഞ്ഞൊല്ലം അവടൊക്കെ പോയപ്പളാ പത്തുറുപ്പ്യായത്.’’ സൈന പൈസയുടെ കണക്ക് പറഞ്ഞപ്പോൾ പത്തുരൂപ എന്നൊരു ടാർജറ്റ് എനിക്കും വന്നു.
പാണ്ടിലക്കാരുടെയും നാലകത്തേരുടെയും വീടുകളും കഴിഞ്ഞ് റുക്ക്യാത്താടെ എത്തുമ്പോഴേക്കും ശരിക്കും തളർന്നിരുന്നു. റുക്ക്യാത്താടെ നിന്ന് നോക്കിയാൽ എെൻറ വീടു കാണാം. ഇനി താത്ത എങ്ങ്ണ്ട് പോയാലും ഞാനില്ല എന്ന് മനസ്സിൽ നിയ്യത്ത് ചെയ്ത് സൈനാക്ക് പിന്നിൽ വരിയിൽ നിൽക്കുമ്പോൾ സൈന എന്നോട് പറഞ്ഞു. ‘‘റുക്ക്യാത്ത അമ്പതീച്ചെ പൈസേണ് കുട്ട്യോൾക്ക് കൊടുക്കാ...’’
‘‘അമ്പത് പൈസ’’ കുറച്ച് നേരത്തേക്ക് എെൻറ വിശപ്പും ദാഹവും പമ്പ കടന്നു.
കുട്ടികൾക്കെല്ലാം അമ്പത് പൈസവീതവും വലിയവർക്ക് രണ്ട് രൂപ വീതവുമാണ് റുക്ക്യാത്ത നൽകിയിരുന്നത്. അതിനിടയിൽ എെൻറ ഉൗഴം വന്നു. ഞാൻ കൈനീട്ടിയപ്പോൾ റുക്ക്യാത്ത എന്നെ നോക്കി ഒറ്റച്ചോദ്യം?
‘‘ഡാ... ഇയ്യും വന്ന്ണ്ടാ? അൻറുപ്പ പേർഷ്യേലേല്ല? ന്ന്ട്ടും ഇയ്യ് സകാത്തിന് വന്നേക്കാ?’’
ഞാനാകെ പേടിച്ചുപോയി. ഉപ്പാര് ഗൾഫിലുള്ളോര് സകാത്തിന് പൂവ്വാൻ പാടില്ലേ? എനിക്ക് കരച്ചില് വരാൻ തുടങ്ങിയത് കണ്ടപ്പൊ റുക്ക്യാത്ത ചിരിച്ചുകൊണ്ട് കസേരയിൽ നിന്നെണീറ്റ് രണ്ടമ്പത് പൈസ എടുത്ത് എെൻറ കൈയിൽ തന്ന് എന്നെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. പിന്നെ എെൻറ ബനിയനിൽ പിടിച്ച് ‘‘പുത്യേതാണേല്ലാ? ഉപ്പ കൊട്ത്തയച്ചതാ’’ ന്ന് ചോദിച്ചു.
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ഞാനല്ലാത്ത മറ്റുള്ളവരെല്ലാം ഇട്ടിരിക്കുന്നത് പഴയതും നരച്ചതും കീറിയതും തുളയുള്ളതുമായ കുപ്പായങ്ങളാണ്. ട്രൗസറുകളും തുണികളും പാവാടകളുമാണ്.
‘‘ഞ്ഞിങ്ങള് കൂടീൽക്ക് പോവുല്ല്യെ?’’ താത്ത ചോദിച്ചതും സൈന ആ പറഞ്ഞതും വീട്ടിലേക്കോടിയതും ഒരുമിച്ചായിരുന്നു. പിന്നാലെ ഞാനും ഓടി. ആ ഓട്ടവുംകൂടിയായപ്പൊ എനിക്ക് ശരിക്കും ദാഹിച്ചു. വിശന്ന് വയറ് കരിയുന്ന പോലെ തോന്നി. ഒരു തുള്ളിയെങ്കിലും കിട്ടിയില്ലെങ്കിൽ കാറ്റ് പോകുമെന്നുള്ള ആന്തൽ. അതിനിടയിലും ഞാനൊരു തീരുമാനമെടുത്തു. ഞാനിനി സകാത്ത് വാങ്ങാൻ പോവില്ല. ഉപ്പാര് ഗൾഫിലുള്ളോരുടെ മക്കൾ സകാത്ത് വേടിക്കാൻ പുവ്വാൻ പാടില്ല.
ഓടിയോടി വീട്ടുമുറ്റത്തെത്തിയതും ഞാൻ നീട്ടി വിളിച്ചു. ‘‘ഉമ്മാ...’’
എെൻറ വിളികേട്ടതും ഉമ്മ ഓടിവന്നു.
‘‘നേരെത്രായി....?’’ ഞാൻ ചോദിച്ചു.
‘‘ഒന്നേകാല്‍... ഞീം അഞ്ച് മണിക്കൂറ് കഴിയണം.’’
ക്ലോക്കിൽ നിന്ന് കണ്ണെടുക്കാതെയാണ് ഉമ്മ അത് പറഞ്ഞത്.
‘‘ഉമ്മാ...’’ ഞാൻ പതുക്കെ വിളിച്ചു.
‘‘ഇക്ക് ദാഹിച്ചിട്ട് വയ്യ. ഞാനിപ്പൊ മരിക്കും.’’
ഞാനത് പറഞ്ഞതും ഉമ്മ കുഞ്ഞിമോളേ എന്നൊരു വിളിയാണ്. കുഞ്ഞാത്താക്ക് കാര്യം മനസ്സിലായെന്ന് തോന്നുന്നു. വരുമ്പൊ കയ്യിലൊരു കപ്പ് നിറയെ വെള്ളമുണ്ടായിരുന്നു.
ജീവിതത്തിലാദ്യമായിട്ടാണ് ഞാനിത്രയ്ക്ക് ദാഹിക്കുന്നത്. അതുകൊണ്ടുതന്നെ ഒറ്റവലിക്ക് ഞാനാ കപ്പിലെ വെള്ളം മുഴുവൻ കുടിച്ചു. അധികം വൈകാതെ അതിെൻറ പകുതി ഇരുന്നയിരിപ്പിൽ ഞാൻ ഛർദിച്ചു. ഞാമ്പറഞ്ഞതേല്ല നോമ്പോക്കിക്കണ്ടാന്ന്’’ കുഞ്ഞാത്ത ഉമ്മാനെ നോക്കി. ഉമ്മയും കുഞ്ഞാത്തയും കൂടി പുറത്ത് തടവിത്തന്നു.
‘‘സകാത്തിന് കുട്ടികള്‍ വരുന്നത് കാണുമ്പോള്‍, ഇന്നും ഓര്‍മയിലെത്തും; നട്ടുച്ചക്ക് പാതിവഴിയില്‍ മുറിഞ്ഞുപോയ ആദ്യത്തെ നോമ്പ്.
തയാറാക്കിയത്:ബിജുമോൻ നരിപ്പറ്റ
വര:വി.ആർ. രാഗേഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.