ശബരിമലക്ക് പ്രത്യേക നിയമം: ഒന്നും പറയാനില്ലെന്ന് വെള്ളാപ്പള്ളി
text_fieldsകൊച്ചി: ശബരിമലയിൽ പ്രത്യേക നിയമനിർമാണം കൊണ്ടു വരുന്ന കാര്യത്തിൽ ഒന്നും പറയാനില്ലെന്നും വിഷയം പഠിച്ചശേഷം പ ്രതികരിക്കാമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ജന വികാരം പ്രധാന ഘടകമാണെന്ന് അേദ്ദഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പത്തിനും 50 വയസ്സിനുമിടയിലുള്ള സ്‌ത്രീകൾ ശബരിമല കയറുമെന്ന് വിശ്വസിക്കുന്നില്ല. ചിലർ കയറിയെന്ന് പറയുന്നത് എങ്ങനെയെന്നത് എല്ലാവർക്കുമറിയാം. ശബരിമലയിൽ യുവതികൾ കയറാത്തത് കീഴ്‌വഴക്കമാണ്. പുന്നല ശ്രീകുമാർ പറയുന്ന സ്‌ത്രീ -പുരുഷ സമത്വം ശബരിമലയിൽ വേണമോയെന്നത് ഭക്തരുമായി ആലോചിച്ച് തീരുമാനിക്കണം. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പ്രവർത്തനങ്ങളുമായി യോഗം മുന്നോട്ട് പോകും. പുന്നലയും ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്. ആചാരങ്ങൾ നിലനിർത്തുകയും അനാചാരങ്ങൾ ഒഴിവാക്കുകയുമാണ് വേണ്ടത്.
ജനുവരി 18ന് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് എസ്.എൻ.ഡി.പി യോഗം സംഘടിപ്പിക്കുന്ന, ശ്രീനാരായണ ഗുരു രചിച്ച കുണ്ഡലിനി പാട്ടിെൻറ മോഹിനിയാട്ട നൃത്താവിഷ്‌കാരം ‘ഏകാത്മകം മെഗാ ഇവൻറ്’ നടക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഗിന്നസ് ബുക്കിൽ ഇടംപിടിക്കാനൊരുങ്ങുന്ന നൃത്താവിഷ്‌കാരത്തിൽ ജാതിമത ഭേദമെന്യേ 6000 ഓളം നർത്തകിമാർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ തുഷാർ വെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ്, എ.ജി. തങ്കപ്പൻ, പി.ടി. മന്മഥൻ, ബേബി റാം, ബാബു കടുത്തുരുത്തി, സംഗീത വിശ്വനാഥൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.