Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2018 9:31 PM IST Updated On
date_range 26 March 2019 1:00 PM ISTമുത്തലാഖ് ഒാർഡിനൻസിനെതിരെ സമസ്ത സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ ഒഴിവാക്കാൻ പാർലമെൻറിനെ മറികടന്ന് മോദി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ഒാർഡിനൻസിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീംകോടതിയെ സമീപിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി പുറത്തിറക്കിയ ഒാർഡിനൻസ് റദ്ദാക്കണമെന്ന് ഹരജിയിൽ സമസ്ത ആവശ്യപ്പെട്ടു.
സമസ്തയുടെ കേസ് തീർപ്പാക്കുന്നതു വരെ ഒാർഡിനൻസിന് സ്റ്റേ ഏർപ്പെടുത്തണമെന്ന ആവശ്യവും സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുൽഫിക്കർ അലി മുഖേന ഫയൽ ചെയ്ത ഹരജിയിൽ ബോധിപ്പിച്ചു. മുത്തലാഖ് നിരോധിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ച് മാസങ്ങൾക്കുള്ളിൽ വളരെ ധൃതി പിടിച്ച് ഇത്തരെമാരു ഒാർഡിനൻസ് ഇറക്കേണ്ട ആവശ്യമില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story