ശശികലക്ക് ജാമ്യം; ഞായറാഴ്ച വീണ്ടും മലകയറുമെന്ന്
text_fieldsശബരിമല: ശബരിമലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച പുലർച്ചെ ഒന്നരക്ക് മരക്കൂട്ടത്ത് പൊലീസ് അറസ്റ്റ് ചെയ്ത ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലക്ക് ജാമ്യം അനുവദിച്ചു.
ശശികലക്ക് തിരുവല്ല ആർ.ഡി.ഒയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദർശനത്തിനുശേഷം അപ്പോൾ തന്നെ മടങ്ങുക, പ്രതിഷേധ സമരങ്ങളിൽ പെങ്കടുക്കാതിരിക്കുക, 25,000 രൂപയുടെ രണ്ട് ആൾ ജാമ്യം, ഡിസംബർ മൂന്നിന് വീണ്ടും ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകണം എന്നിവയാണ് വ്യവസ്ഥകൾ.
വെള്ളിയാഴ്ച രാത്രി മരക്കൂട്ടത്ത് തടഞ്ഞുെവച്ച ഇവരെ ശനിയാഴ്ച പുലർച്ച രേണ്ടാടെയാണ് അറസ്റ്റ് ചെയ്തത്. അപ്പോൾ മുതൽ നിരാഹാരത്തിലായിരുന്നു. ജാമ്യം കിട്ടിയ ശേഷം പൊലീസ് വാഹനത്തിൽ പമ്പയിലെത്തിക്കാമെന്ന് അറിയിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ പോകുന്നില്ലെന്നും ഞായറാഴ്ച മലകയറുമെന്നും അവർ അറിയിച്ചു.
ഇരുമുടിക്കെട്ടുമായി വന്ന തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയെ നിയമപരമായി നേരിടും. അറസ്റ്റ് ഒഴികെ പൊലീസിെൻറ ഭാഗത്തുനിന്ന് അപമര്യാദയായ പെരുമാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഭക്തരോടുള്ള സർക്കാറിെൻറ യുദ്ധപ്രഖ്യാപനമായാണ് അറസ്റ്റിനെ കാണുന്നതെന്നും അവർ പറഞ്ഞു. പുലർച്ച റാന്നി പൊലീസ് സ്റ്റേഷനിൽ ശശികലയെ എത്തിച്ചതറിഞ്ഞ് ബി.ജെ.പി, സംഘ്പരിവാർ പ്രവർത്തകർ സ്റ്റേഷനു മുന്നിൽ ഉപരോധ സമരം നടത്തിയിരുന്നു. വൈകീട്ട് മൂന്നോടെയാണ് ആർ.ഡി.ഒയുടെ മുന്നിൽ ഹാജരാക്കിയത്.
കരുതൽ തടങ്കൽ എന്ന നിലക്കായിരുന്നു അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. നേരത്തെ ശശികലയെ അറസ്റ്റ് ചെയ്തതിനെതിരേ റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.