അപ്പീല്‍ വരവ് 65 ലക്ഷം; തിരിച്ചുകൊടുത്തത് 28 ലക്ഷം
text_fieldsഅപ്പീലുമായി എത്തിയവര്‍ വ്യാപകമായി ജയിക്കാന്‍ തുടങ്ങിയതോടെ ഇതില്‍നിന്നുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ ‘വരുമാനം’ കുത്തനെ ഇടിഞ്ഞു. 1289 അപ്പീലുകാരില്‍ 563 പേര്‍ സ്കോര്‍ മെച്ചപ്പെടുത്തി കെട്ടിവെച്ച 5000 രൂപ തിരിച്ചുപിടിച്ചതോടെ സംഘാടകര്‍ക്ക് ലഭിച്ചത് 38 ലക്ഷത്തോളം രൂപ. മേള കൊടിയിറങ്ങാന്‍ ഒരു പകല്‍ മാത്രം അവശേഷിക്കെ ശനിയാഴ്ച 79 അപ്പീലുകള്‍ എത്തി. ഒരു അപ്പീലിന് 5000 രൂപവെച്ച് സംഘാടകരുടെ അക്കൗണ്ടിലത്തെിയത് 64.45 ലക്ഷം രൂപയാണ്. ഇതില്‍ 563 അപ്പീലുകാര്‍ സ്കോര്‍ മെച്ചപ്പെടുത്തി തുക തിരിച്ചുപിടിച്ചു. ഇങ്ങനെ 28 ലക്ഷത്തോളം രൂപ സംഘാടകര്‍ തിരിച്ചുനല്‍കി.
ഇതിന് പുറമെ സംസ്ഥാന കലോത്സവത്തിലെ മത്സരഫലം ചോദ്യംചെയ്തുകൊണ്ടുള്ള 408 ഹയര്‍ അപ്പീലുകളുമത്തെി. അതില്‍ 49 എണ്ണം അംഗീകരിച്ചപ്പോള്‍ 113 എണ്ണം തള്ളി. ബാക്കിയുള്ളവ ഹയര്‍ അപ്പീല്‍ കമ്മിറ്റി പരിഗണിച്ചുവരുകയാണ്. തള്ളിയ ഓരോ അപ്പീലിനും 2000 രൂപ നിരക്കില്‍ 2,26,000 രൂപയും സംഘാടക സമിതിക്ക് ലഭിച്ചു. അങ്ങനെ ഹയര്‍-ലോവര്‍ അപ്പീലുകളായി മൊത്തം 38 ലക്ഷം രൂപ സംഘാടകരുടെ അക്കൗണ്ടിലുണ്ട്.
ജില്ല കലോത്സവത്തിലെ മത്സരഫലം ചോദ്യംചെയ്തുള്ള അപ്പീലുമായി എത്തുന്നവര്‍ വ്യാപകമായി ജയിക്കുന്നത് താഴെതട്ടിലുള്ള വിധിനിര്‍ണയത്തിന്‍െറ പോരായ്മയാണ് സൂചിപ്പിക്കുന്നത്. മറ്റു മത്സരങ്ങളുടെ പുന$പരിശോധന കഴിയുന്നതോടെ അന്തിമ കണക്കുകള്‍ പുറത്തുവരും. അപ്പീലുകള്‍ വഴി 5647 കുട്ടികളാണ് മേളയില്‍ എത്തിയത്. ഇതോടെ മത്സരങ്ങള്‍ പലതും താളംതെറ്റി രാത്രി വൈകിയാണ് അവസാനിച്ചത്.
ഡി.ഡി.ഇ, കീഴ്കോടതി, ലോകായുക്ത, ഹൈകോടതി ഉള്‍പ്പെടെ നിരവധി വഴികളിലൂടെയാണ് അപ്പീലുകളത്തെിയത്. ഡി.ഡി.ഇ വഴി എത്തിയ 524ല്‍ 87 എണ്ണവുമായി വന്ന തൃശൂര്‍ ജില്ലയാണ് മുന്നില്‍. കീഴ്കോടതി വഴി 250 അപ്പീലുകളാണ് എത്തിയത്. ഇതില്‍ 132ഉം പാലക്കാടുനിന്നാണ്. ലോകായുക്തയില്‍നിന്നുള്ള 385 എണ്ണത്തില്‍ 75ഉം തിരുവനന്തപുരത്തിന്‍േറതാണ്. ഹൈകോടതി വഴി 27 അപ്പീലുകളത്തെി. മറ്റ് ഉത്തരവുകള്‍ വഴി 102 അപ്പീലുകളും മേളയിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.