അജ്മല്‍& സൂര്യ ഷാജി
text_fieldsസദസ്സിനെ കുടുകുടെ ചിരിപ്പിച്ച ഹസന്‍െറ മകന്‍ അജ്മലിന് നാടകം തീരുന്നതിനുമുമ്പേ കാണികള്‍ മാര്‍ക്കിട്ടിരുന്നു: ‘‘ഇവനാണ് ഞങ്ങള്‍ പറഞ്ഞ നടന്‍.’’ കാണികളുടെ പ്രവചനം തെറ്റിയില്ല. ഹൈസ്കൂള്‍ വിഭാഗം നാടകത്തില്‍ മികച്ച നടനായി അജ്മലിനെ വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചു. പെരിങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ‘വലുതാവാന്‍ കുറെ ചെറുതാവണം’ എന്ന നാടകം കണ്ട ആരും അജ്മലിന്‍െറ പ്രകടനം മറക്കില്ല. കര്‍ട്ടന്‍ വീണപ്പോഴേക്കും ഈ എട്ടാം ക്ളാസുകാരനെ ‘പൊക്കാന്‍’ വേദിയുടെ പിന്നിലേക്ക് സദസ്യര്‍ ഓടിക്കൂടി. അജ്മല്‍ ഇറങ്ങിയതും നാലുപാടുനിന്നും വിശേഷങ്ങള്‍ തിരക്കി ചോദ്യശരങ്ങളത്തെി. ഇതിനെല്ലാം സാക്ഷിയായി സന്തോഷക്കണ്ണീരോടെ ഉമ്മയും.
പിറ്റേന്ന് നാടകമത്സരത്തിലെ വിധി വന്നപ്പോഴും വേദിക്കു മുന്നില്‍ അജ്മലുണ്ടായിരുന്നു. മികച്ച നടന്‍ താനാണെന്നറിഞ്ഞപ്പോള്‍ അജ്മല്‍ കൈകള്‍ പൊക്കി തുള്ളിച്ചാടി. പിന്നാലെ എല്ലാവരും ചേര്‍ന്ന് അജ്മലിനെ പിടിച്ചുയര്‍ത്തി. അപ്പോഴേക്കും ഫോട്ടോഗ്രാഫര്‍മാര്‍ വളഞ്ഞു. എല്ലാവര്‍ക്കും പോസ് ചെയ്തശേഷം ജാടയൊന്നുമില്ലാതെ ചിരിച്ച് വീണ്ടും ഇരിപ്പിടത്തിലേക്ക്.
മികച്ച നടിയെ പ്രഖ്യാപിച്ചപ്പോഴേക്കും സെന്‍റ് വിന്‍സന്‍റ് ഗേള്‍സ് കോളനി സ്കൂളിലെ വിദ്യാര്‍ഥികള്‍ ആഹ്ളാദപ്രകടനം തുടങ്ങിയിരുന്നു. ‘സദാചാര’ത്തിലെ പെണ്ണായി വേദിയിലത്തെിയ സൂര്യ ഷാജിയാണ് മികച്ച നടി. അവസാന നിമിഷത്തില്‍ ബാലാവകാശ കമീഷന്‍െറ അപ്പീലുമായി വന്ന ഇവര്‍ക്ക് മികവിന്‍െറ അംഗീകാരമായി പുരസ്കാരം. മൂന്നാം സ്ഥാനമാണ് ‘സദാചാര’ത്തിന് ലഭിച്ചത്. റവന്യൂ ജില്ല കലോത്സവത്തിലും സൂര്യ ഷാജിയായിരുന്നു മികച്ച നടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.