ഉപജില്ലയില്‍ പൊട്ടിയ നാടകത്തിന് ഒന്നാം സ്ഥാനം; നല്ല നടന് സിനിമയില്‍ അവസരം
text_fieldsപെരിങ്ങോട് സ്കൂളിന്‍െറ നാടകവിജയത്തിനു പിന്നില്‍ സിനിമയെ വെല്ലുന്ന ഒരു ട്വിസ്റ്റുണ്ട്. നാടകപ്രമേയത്തെ അന്വര്‍ഥമാക്കിയ പോരാട്ടത്തിന്‍െറ മധുരം.
തൃത്താല ഉപജില്ല കലോത്സവത്തില്‍ ഹൈസ്കൂള്‍ നാടകമത്സരത്തില്‍ ലഭിച്ചത് രണ്ടാം സ്ഥാനം. തോറ്റ് പിന്മാറാന്‍ നവീനും പ്രിയനും കുട്ട്യോളും തയാറല്ലായിരുന്നു. ജില്ല അധികൃതര്‍ക്ക് അപ്പീല്‍ കൊടുത്തു. നിരാശയായിരുന്നു ഫലം. അപ്പീല്‍ തള്ളി. ജനുവരി മൂന്നിന് നല്‍കിയ അപ്പീല്‍ കോടതി അംഗീകരിച്ചു. ജനുവരി അഞ്ചിന് പട്ടാമ്പിയില്‍ നടന്ന പാലക്കാട് ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം. ആദ്യ മധുരപ്രതികാരം. കണ്ണൂരിലേക്ക് വണ്ടികയറിയത് കുന്നോളം പ്രതീക്ഷയോടെ. ഒന്നും തെറ്റിയില്ല. മികച്ച നാടകവും മികച്ച നടനുള്ള സമ്മാനവും ഇവര്‍ക്ക് സ്വന്തം. അതോടെ രണ്ടാം പ്രതികാരവും പൂര്‍ത്തിയായി.
പോത്തോളം താഴുമ്പോഴാണ് ആനയോളം ഉയരുന്നത് എന്ന പ്രമേയമാണ് പെരിങ്ങോടിന്‍െറ ‘വലുതാവാന്‍ കുറേ ചെറുതാവണം’ എന്ന നാടകം കൈകാര്യം ചെയ്തത്. നാടകക്യാമ്പിലെ കുട്ടികള്‍ നല്‍കിയ ആശയങ്ങളാണ് നാടകമാക്കി വികസിപ്പിച്ചതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ഇതില്‍ വേഷമിട്ട എം.വി. അജ്മലാണ് മികച്ച നടന്‍. നാടകത്തിലും ജീവിതത്തിലും അവന്‍െറ പേര് ഹസന്‍െറ മകന്‍ അജ്മല്‍ എന്നുതന്നെ. വാപ്പയുടെ തൊഴില്‍ രണ്ടിലും പോത്തുകച്ചോടവും.
തന്മയത്വത്തോടെയുള്ള അഭിനയത്തിന് അത്യപൂര്‍വ സമ്മാനം ലഭിച്ചതിന്‍െറ ത്രില്ലിലാണ് അജ്മല്‍. തീര്‍ന്നില്ല. പ്രദീപ് ചൊക്ളിയുടെ പുതിയ സിനിമയില്‍ വേഷവും തേടിയത്തെിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.