ഒപ്പനയിൽ മുങ്ങി ‘ആയിഷ’
text_fieldsആലപ്പുഴ: ആസ്വാദകരുടെ മനം കവർന്ന് ഒപ്പനമത്സരങ്ങൾ. ലജ്നത്തുൽ മുഹമ്മദീയ സ്കൂ ളിൽ, വയലാർ കവിതയായ ആയിഷയുടെ പേരിലുള്ള വേദിയിൽ മൊഞ്ചത്തിമാർക്കു ചുറ്റും തോഴിമാ ർ ഇശലിെൻറ താളത്തിനൊപ്പം മികവോടെ കൈകൊട്ടി ചുവടു വെച്ചപ്പോൾ കാണാൻ ഏറെപ്പേരുണ്ടായിരുന്നു. കലോത്സവത്തിെൻറ ആദ്യനാളിൽ മറ്റു വേദികളെ അപേക്ഷിച്ച് ആസ്വാദകർ ആയിഷയിലായിരുന്നു.
അഞ്ച് ക്ലസ്റ്റർ ഘട്ടങ്ങളിലായി 26 മത്സരങ്ങളാണ് ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ നടന്നത്. അവയിൽ 12 എണ്ണം അപ്പീൽ വഴി എത്തിയതായിരുന്നു. ജില്ല കലോത്സവങ്ങളിൽ നടക്കുന്ന വാശിയേറിയ മത്സരങ്ങളുടെ പ്രതിഫലനമാണ് അപ്പീലിൽ തെളിഞ്ഞത്. മത്സരങ്ങൾ കൂടിവന്നതിന് അനുസരിച്ചു വേദിയിൽ നടക്കേണ്ട മറ്റു മത്സരങ്ങൾ നീണ്ടുപോകുന്നത് ആശങ്കയുളവാക്കിയിരുന്നു.
മത്സരാർഥികൾ എത്താൻ വൈകിയതിനെതുടർന്ന് ഒന്നര മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ഒടുവിൽ ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ എല്ലാ ടീമുകൾക്കും എ ഗ്രേഡായിരുന്നു വിധി കർത്താക്കളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.