പാചകപ്പുര ഒരുങ്ങി; വിരുന്നൊരുക്കാന്‍
text_fieldsകണ്ണൂര്‍: 57ാമത് കേരള സ്കൂള്‍ കലോത്സവത്തിനത്തെുന്ന കൗമാര കേരളത്തെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ഒരുങ്ങി. കലയാട്ടത്തിനൊരുങ്ങുന്ന കണ്ണൂരിന്‍െറ മണ്ണിനോടൊപ്പം ഹൃദയം നല്‍കി കണ്ണൂരുകാരും തയാറെടുത്തു. നാലുനേരങ്ങളിലായി വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കാനാണ് ഭക്ഷണ കമ്മിറ്റിയുടെ തീരുമാനം. ഇതിനായി കലവറ വണ്ടികള്‍ വഴി നിരവധി വിഭവങ്ങളാണ് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ പാചകപ്പുരയിലേക്ക് എത്തിയത്.
ഞായറാഴ്ച രാവിലെ 11.10ഓടെ ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ ടി.വി. രാജേഷ് എം.എല്‍.എ പാലുകാച്ചിയതോടെ പാചകപ്പുരക്ക് ഒൗദ്യോഗിക തുടക്കമായി. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ഡി.പി.ഐ കെ.വി. മോഹന്‍കുമാര്‍, എ.ഡി.പി.ഐ ജെസി ജോസഫ്, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 90 അംഗ സംഘമാണ് പഴയിടത്തിനൊപ്പം ഭക്ഷണമൊരുക്കുക. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഭക്ഷണ കമ്മിറ്റി ഭാരവാഹികള്‍ ഡി.പി.ഐക്ക് വിഭവങ്ങള്‍ കൈമാറും.
12ാമത്തെ സംസ്ഥാന കലോത്സവത്തിനാണ് പഴയിടം അടുപ്പുകൂട്ടുന്നത്. 2006ല്‍ എറണാകുളത്തായിരുന്നു തുടക്കമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ കണ്ണൂരില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പിന്തുടരുന്നതിനാല്‍ പ്ളാസ്റ്റിക് സാധനങ്ങളില്ലാതെയാണ് ഭക്ഷണപ്പുരയിലെ ഒരുക്കം. നേരത്തേ ഡിസ്പോസിബിള്‍ ഗ്ളാസുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും ഇത്തവണ സ്റ്റീല്‍ ഗ്ളാസുകളിലാണ് വെള്ളം നല്‍കുക. ഭക്ഷണ കമ്മിറ്റിയുമായി കൂടിയാലോചിച്ച ശേഷം കണ്ണൂര്‍ സ്പെഷല്‍ വിഭവമൊരുക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.