സ്കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍
text_fieldsകണ്ണൂര്‍: സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനുവേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം. നേരിയ പോയന്‍റുകള്‍ മാത്രം വ്യത്യാസത്തിലാണ് ജില്ലകളുടെ മുന്നേറ്റം. മൂന്നാം ദിവസത്തെ ഓരോ മത്സരഫലം വരുമ്പോഴും ലീഡ്നില മാറിമറിയുകയാണ്. ആകെയുള്ള 234 ഇനങ്ങളില്‍ 99 എണ്ണം പൂര്‍ത്തിയായപ്പോള്‍ 379 പോയന്‍റുമായി കോഴിക്കോട് ജില്ല ഒന്നാമതാണ്.
അതേസമയം, കഴിഞ്ഞ രണ്ടു ദിവസം തുടരുന്ന ചില താളപ്പിഴകള്‍ മൂന്നാം ദിനത്തിലും തുടര്‍ന്നു. കോല്‍ക്കളിക്ക് അനുയോജ്യമായ വേദിയല്ളെന്നാരോപിച്ച് മത്സരാര്‍ഥികള്‍ രംഗത്തത്തെിയതോടെ വേദി മാറ്റി. രാവിലെ ആരംഭിക്കേണ്ട മത്സരം രാത്രി വൈകിയാണ് തുടങ്ങിയത്. പലയിടങ്ങളിലും രക്ഷിതാക്കളും സംഘാടകരും തമ്മിലുള്ള വാക്കേറ്റവും ആവര്‍ത്തിക്കുകയാണ്. പരാതിയെ തുടര്‍ന്ന് ഒന്നാം വേദിയിലെ കേരളനടനത്തിലെ വിധികര്‍ത്താവിനെ മാറ്റി.
ചൊവ്വാഴ്ച നടന്ന ഹൈസ്കൂള്‍ വിഭാഗം കേരളനടനം വിധികര്‍ത്താവുതന്നെ ബുധനാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് എത്തിയതില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. വിജിലന്‍സിനും ഡി.പി.ഐക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് വിധികര്‍ത്താവിനെ മാറ്റി. തലേ ദിവസം വിധികര്‍ത്താക്കളായവരെ വീണ്ടും നിയമിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശമുണ്ടായിരുന്നു.
എന്നാല്‍, അത് പാലിച്ചില്ളെന്നാണ് ആക്ഷേപം. ചൊവ്വാഴ്ച 9.30ന് തുടങ്ങിയ ഹൈസ്കൂള്‍ കേരളനടനം തീര്‍ന്നത് രാത്രി എട്ടിനായിരുന്നു. അത്രയും സമയം അവിടെയിരുന്നവര്‍തന്നെ വീണ്ടുമത്തെുമ്പോള്‍ വിധിനിര്‍ണയത്തില്‍ അപാകത കടന്നുകൂടുമെന്നാണ് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടത്. വിധികര്‍ത്താക്കളുടെ കൂട്ടത്തില്‍ മൂന്നും നാലും വര്‍ഷം ജഡ്ജസ് ആയവരുണ്ടെന്നും ആരോപണമുയര്‍ന്നു. പരാതിയെതുടര്‍ന്ന് മത്സരം തുടങ്ങാന്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.