ഓർമകളുടെ ഇടവഴികൾ
text_fieldsവീടുകൾക്കും പറമ്പുകൾക്കും മനസ്സുകൾക്കുമിടയിൽ അതിരുകളും മതിലുകളും ഇല്ലാതിര ുന്ന കാലം. വളർന്നുവന്ന ഓർമകളുടെ ഇടവഴികളിലൂടെ പിന്നോട്ടു നടക്കുമ്പോൾ ഇന്നും മനസ ്സിൽ ഒളിമങ്ങാതെനിൽക്കുന്ന ഒത്തിരി നോമ്പുകാലങ്ങളുണ്ട്. വിവിധ മതവിശ്വാസികള് ഒത ്തൊരുമയോടെ കഴിയുന്ന അറബിക്കടലിെൻറ റാണിയുടെ ചാരം നോേമ്പാർമകളിൽ വേർപിരിക് കാനാവാത്ത ഒന്നാണ്.
തിരക്കുപിടിച്ച അഭിനയ ജീവിതത്തിന് ഇടയിലും നോമ്പുദിനങ്ങളെ കൈവിടാറില്ല. എത്ര തിരക്കുകൾ ഉണ്ടെങ്കിലും റമദാനിലെ പഴയ കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാനാണു മോഹം. ഉപ്പയിൽനിന്നും ഉമ്മ സൗദയിൽ നിന്നുമാണ് നോമ്പിെൻറ പവിത്രതകളെ കുറിച്ച് മനസ്സിലാകുന്നത്. പ്രതീക്ഷയോടെയുള്ള കാത്തിരിപ്പുകളായിരുന്നു ഓരോ നോമ്പുകാലവും. ആഘോഷത്തോടെയാണ് റമദാൻമാസത്തെ വരവേറ്റിരുന്നത്. താമസം കൊച്ചിയിൽ ആയിരുന്നതിനാൽ ഓരോ ദിനവും സന്തോഷപൂർവമായിരുന്നു. അത്താഴം കഴിക്കാത്ത നോമ്പുകളായിരുന്നു ചെറുപ്പത്തിൽ പലതും.
കാരണം മറ്റൊന്നുമല്ല. എെൻറ ചെറുപ്രായവും ക്ഷീണവും മനസ്സിലാക്കി ഉമ്മയും ഉപ്പയും മനഃപൂർവം വിളിക്കാതെ ഇരിക്കുന്നതാണ്. രാവിലെ ഇതിനെച്ചൊല്ലി പലതവണ പിണങ്ങുകയും നോമ്പ് എടുക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ ഇല്ലാത്ത സമയത്ത് വൈകിയാകും ഉണരുക. പിന്നെ സൈക്കിളുമെടുത്ത് കൂട്ടുകാരുമൊത്ത് ഒരു പോക്കാണ്. നോമ്പുതുറക്ക് സമ്മൂസയും കട്ട്ലറ്റും ഉള്ള പള്ളികൾ തേടിപ്പോകും. അവിടെയായിരിക്കും പലപ്പോഴും നോമ്പ് തുറക്കുക. നോമ്പിനൊപ്പം നമസ്കാരവും ജീവിതത്തിൽ നിർബന്ധമായിരുന്നു. കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ച് നോമ്പ് തുറപ്പിക്കും. പകൽ കടപ്പുറത്തായിരിക്കും കൂടുതൽ സമയവും.
ജീവിതപങ്കാളിയായി ജാമിയ എത്തിയതോടെ കുടുംബജീവിതത്തിലേക്ക് കടന്നു. സിനിമയുടെ തിരക്കുകളിലും നോമ്പ് അനുഷ്ഠിക്കുകയും ഉപ്പയുമൊത്ത് അടുത്തപള്ളിയിൽ പോയി നോമ്പ് തുറക്കുകയും ചെയ്യും.ഷൂട്ടിങ് സമയത്ത് നോമ്പ് ഉള്ളപ്പോൾ മറ്റുള്ളവർക്കുമുള്ള നോമ്പുതുറ വിഭവം വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുപോകും.
തയാറാക്കിയത്:തൗഫീഖ് അസ്ലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.