സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങും.
text_fieldsഏഴുദിവസം നീണ്ട സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങും. ഊതിക്കാച്ചി, രാകിമിനുക്കിയെടുത്ത കലാപ്രതിഭകളെ പരിചയപ്പെടുത്തിയാണ് സ്കൂള്‍ കലോത്സവം കണ്ണൂരില്‍ സമാപിക്കുന്നത്. വിധികര്‍ത്താക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇടക്ക് കയറിവന്ന ഹര്‍ത്താലും ഒഴിച്ചാല്‍ 57ാം സ്കൂള്‍ കലോത്സവം പ്രതീക്ഷ നല്‍കുന്നതാണ്. 232 ഇനങ്ങളില്‍ 214 ഇനങ്ങളും ശനിയാഴ്ച പൂര്‍ത്തിയായി. മേള കൊടിയിറങ്ങാന്‍ ഒരുങ്ങുമ്പോഴും അപ്പീല്‍ അതോറിറ്റിക്കുമുന്നിലെ വരി തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരംവരെ അപ്പീലുകളുടെ എണ്ണം 1300 ആയി.
വേദികളിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് ശനിയാഴ്ചയും തുടര്‍ന്നു. രാജ്യത്ത് തിരികെവരുന്ന ജാതീയതക്കെതിരെയുള്ള സമരമായിരുന്നു നാടകങ്ങളുടെ പ്രമേയം. 32 നാടകങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഞായറാഴ്ച നാലു വേദികളില്‍ മാത്രമാണ് മത്സരം.സമാപനസമ്മേളനം വൈകീട്ട് നാലിന് പൊലീസ് മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.