Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2017 4:36 PM IST Updated On
date_range 18 Oct 2017 10:29 AM ISTതീര്‍ഥ
text_fieldsbookmark_border
കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ തീര്‍ഥ സുരേഷിന്‍െറ ആധിപത്യം. കോഴിക്കോട് ചാലപ്പുറം ഗണപത് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ് മാപ്പിളപ്പാട്ടില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ തീര്‍ഥ. ഖത്തറില്‍ ഫെബ്രുവരിയില്‍ നടക്കുന്ന മീഡിയവണ്‍ പതിനാലാം രാവിന്‍െറ സീസണ്‍ ഫൈവ് ഗ്രാന്‍ഡ് ഫിനാലെയില്‍ തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥ, പരിപാടിയുടെ മുന്‍ റണ്ണര്‍ അപ്പാണ്.
ജില്ലാതലത്തില്‍ ഉര്‍ദു ഗസല്‍, ലളിതഗാനം എന്നിവയില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. ബദറുദ്ദീന്‍ പാറന്നൂര്‍ രചനയും ശിഹാബ് അരീക്കോട് ഈണം പകരുകയും ചെയ്ത ‘ബങ്കീശ തരുളില്‍ അരുളീടട്ടെ.....’ എന്ന് തുടങ്ങുന്ന പാട്ടാണ് ആലപിച്ചത്. പന്തീരാങ്കാവ് പൂജാസില്‍ സുരേഷ്-ഓമന ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story