ദത്തെടുക്കാനെത്തിയ സിഖ് ദമ്പതികേളാട് വെളുത്ത കുഞ്ഞിെന നൽകില്ലെന്ന് അധികൃതർ
text_fieldsലണ്ടൻ: കുഞ്ഞിനെ ദത്തെടുക്കാനെത്തയ സിഖ് ദമ്പതികളോട് ലണ്ടനിലെ ഏജൻസി വർണ വിവേചനം കാണിച്ചെന്ന് പരാതി. ലണ്ടനിൽ സ്ഥിര താമസക്കാരും ഇന്ത്യൻ വംശജരുമായ സിഖ് ദമ്പതികേളാടാണ് ബെർക്ക്ഷിർ അഡോപ്ഷൻ ഏജൻസി വെള്ളക്കാരനായ കുഞ്ഞിനെ ദത്തെടുക്കുന്നതിൽനിന്ന് വിലക്കിയത്.
ലണ്ടനിലെ ബിസിനസുകാരനായ സന്ദീപ്, ഭാര്യ റീന മന്ദർ എന്നിവരാണ് കുഞ്ഞിനെ ദത്തെടുക്കാൻ ഏജൻസിയെ സമീപിച്ചത്. എന്നാൽ, വെള്ളക്കാരായ കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന കാര്യത്തിൽ ബ്രിട്ടീഷുകാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്കുമാണ് മുൻഗണനയെന്നാണ് ഏജൻസി ഇവരെ അറിയിച്ചത്. ഇന്ത്യയിൽ നിന്നുള്ള കുഞ്ഞിനെ ദത്തെടുക്കാൻ ഇവർ ദമ്പതികെള ഉപദേശിക്കുകയും ചെയ്തു. സംഭവം പ്രദേശത്തെ പാർലമെൻറ് അംഗം കൂടിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സർക്കാർ പരാതി കോടതിക്ക് കൈമാറാൻ നിർദേശിച്ചു.
ഒാരോ കുഞ്ഞിനും അവർക്കനുയോജ്യമായ വംശീയ പാരമ്പര്യമുള്ള രക്ഷിതാക്കളെ തെരഞ്ഞെടുക്കാൻ ഇത്തരം ഏജൻസികൾക്ക് അനുമതിയുണ്ടെങ്കിലും ദത്തെടുക്കുന്ന കാര്യത്തിൽ വർണവിവേചനം പാടില്ല എന്നാണ് സർക്കാർ നിലപാട്. ദമ്പതികൾക്ക് ഇൗക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ് കമീഷെൻറ പിന്തുണയുണ്ടാവുമെന്ന് അഭിഭാഷകനായ മാക് അലിസ്റ്റർ ഒലിവാരിയസ് അറിയിച്ചു. നിരവധി അനാഥരായ കുഞ്ഞുങ്ങൾ സ്നേഹ സമ്പന്നരായ രക്ഷിതാക്കളെയും കുടുംബങ്ങളെയും കാത്തിരിക്കുന്ന അവസ്ഥയിൽ പാരമ്പര്യത്തിെൻറയും വംശീയതയുടെയും പേരിൽ ആർക്കെങ്കിലും ദത്തെടുക്കൽ നിഷേധിക്കുന്നത് തെറ്റാണെന്നും ഇൗക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ് കമീഷൻ ചെയർമാൻ ഡേവിഡ് െഎസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.