‘കുട്ടികൾ മരിച്ചു വീഴുന്നു; എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇേപ്പാൾ ചെയ്യണം’
text_fieldsജനീവ: യമനിൽ അടിയന്തരമായി ഇടപെടണമെന്ന് സമ്പന്ന രാഷ്ട്രങ്ങളോട് അഭ്യർഥിച്ച് യു.എൻ. യുദ്ധാനന്തര ഭീകരത വിട്ടുമാറാതെ കൊടുംപട്ടിണിയിലൂടെ നീങ്ങുന്ന രാജ്യത്ത് പലയിടത്തും സ്ഥിതി ഗുരുതരമാണെന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും യു.എന്നിെൻറ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) ഭാരവാഹികൾ പറഞ്ഞു.
‘‘ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ഇേപ്പാൾ ചെയ്യണം. കുട്ടികളും മുതിർന്നവരും നേരത്തെ തന്നെ മരിച്ചു വീഴുകയാണ്. കൊറോണ ലോകത്തെ വരിഞ്ഞു മുറുക്കിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. രാജ്യത്തേക്ക് ഇറക്കുമതി നടക്കുന്നില്ല. ഭക്ഷ്യവസ്തുക്കൾക്ക് ക്രമാതീതമായി വില കൂടി’’- ഡബ്ല്യൂ.എഫ്.പി വക്താവ് എലിസബത്ത് ബൈർസ് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ മാനുഷിക വെല്ലുവിളി നേരിടുന്ന ഇടമെന്ന് യു.എൻ വിശേഷിപ്പിച്ച യമനിൽ പട്ടിണി മരണമില്ലാതെ ഈ വർഷം മുന്നോട്ടു പോകണമെങ്കിൽ 737മില്ല്യൺ ഡോളർ (ഏകദേശം 5542 കോടി രൂപ) ആവശ്യമാണെന്നാണ് ഡബ്ല്യു.എഫ്.പി പറയുന്നത്. സ്വിസർലൻഡിലെ ജനീവയിൽ നടന്ന ചർച്ചയിൽ പ്രതിസന്ധിയുടെ കണക്ക് എലിസബത്ത് ബൈർസ് ലോക രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.
20 മില്ല്യൺ ആളുകൾ അവശ്യ ഭക്ഷണ വസ്തുക്കൾ ലഭിക്കാതെ യമനിലുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.