‘ചന്ദ്രഗിരി’യെ ഇളക്കിമറിച്ച് പുതുമാരന്മാര്‍
text_fieldsമണവാളനെയുംകൊണ്ട് ചങ്ങായിമാര്‍ ‘ചന്ദ്രഗിരി’ താണ്ടിയപ്പോള്‍ ആവേശത്താല്‍ സദസ്സ് അലയടിച്ചു. വ്യാഴാഴ്ച ഹൈസ്കൂള്‍ വിഭാഗം വട്ടപ്പാട്ടാണ് മത്സരാര്‍ഥികളുടെ ആധിക്യവും കാണികളുടെ ആവേശവുംകൊണ്ട് ശ്രദ്ധേയമായത്. വേദി രണ്ട് ചന്ദ്രഗിരിയില്‍ എച്ച്.എസ്.എസ് വിഭാഗം പൂരക്കളിക്കുശേഷം വൈകീട്ട് ഏഴുമണിയോടെയാണ് വട്ടപ്പാട്ട് തുടങ്ങിയത്. അതുവരെ, ഹര്‍ത്താലിന്‍െറ ആലസ്യത്തിലായിരുന്ന വേദിയിലേക്ക് ജനം ഒഴുകി. 18 അപ്പീലടക്കം 32 ടീമുകള്‍ പങ്കെടുത്ത മത്സരം വെള്ളിയാഴ്ച്ച പുലര്‍ച്ച മൂന്നിനാണ് അവസാനിച്ചത്.
വിജയിയെയും അപ്പീലുകാരെയും ഇരുകൈയും നീട്ടി സ്വീകരിച്ച കണ്ണൂര്‍, കൈയടിച്ചും ആര്‍പ്പുവിളിച്ചും മത്സരാര്‍ഥികളെ ആവേശത്തിലാക്കി. സദസ്സിന്‍െറ ആവേശം പുറത്തേക്കും അലതല്ലിയതോടെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയടക്കമുള്ള സംഘാടകസമിതിക്കാരും കാഴ്ചക്കാരായത്തെി. തുടര്‍ന്ന് കലാകാരമാരോടും അധ്യാപകരോടും വിശേഷങ്ങള്‍ പങ്കുവെച്ച അദ്ദേഹം അരമണിക്കൂറോളം മത്സരം വീക്ഷിച്ചാണ് വേദി വിട്ടത്.
മന്ത്രിയെ അടുത്ത് കിട്ടിയതോടെ സെല്‍ഫിയെടുക്കാനായിരുന്നു പുതുമാരന്മാരുടെ മത്സരം. ന്യൂജനറേഷനു മുന്നില്‍ ഒട്ടും ഓള്‍ഡാകാതെ മന്ത്രി കടന്നപ്പള്ളിയും പുതിയ സെല്‍ഫി പോസുകള്‍ പരീക്ഷിച്ചു.
പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൗതം കൃഷ്ണയും സംഘവുമാണ് വട്ടപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയത്. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ് രണ്ടും മലപ്പുറം കൊണ്ടോട്ടി ഇ.എം.ഇ.എ എച്ച്.എസ്.എസ് മൂന്നും സ്ഥാനം കരസ്ഥമാക്കി. 16 ടീമുകള്‍ക്ക് എ ഗ്രേഡും മൂന്ന് ടീമുകള്‍ക്ക് ബി ഗ്രേഡും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.