Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_right‘സഹീറായിരുന്നു ആ...

‘സഹീറായിരുന്നു ആ വിജയങ്ങൾക്ക്​ പിന്നിൽ;  ധോണി ഭാഗ്യവാനായ ക്യാപ്​റ്റൻ’

text_fields
bookmark_border
‘സഹീറായിരുന്നു ആ വിജയങ്ങൾക്ക്​ പിന്നിൽ;  ധോണി ഭാഗ്യവാനായ ക്യാപ്​റ്റൻ’
cancel

ന്ത്യയുടെ ടെസ്​റ്റ്​ ക്രിക്കറ്റ്​ വിജയങ്ങൾക്ക്​ പിന്നിൽ നിർണ്ണായകമായത്​ സഹീർഖാനെന്ന ലോകോത്തര ബൗളറാണെന്ന്​ ഗൗതം ഗംഭീർ. ധോണി ഭാഗ്യവാനായ ക്യാപ്​ടനാണ്​. അദ്ദേഹത്തിന്​ ക്രിക്കറ്റി​​െൻറ എല്ലാ ഫോർമാറ്റിലും ഏറ്റവും മികച്ച ടീമിനെത​െന്ന ലഭിച്ചു. സഹീറിനെ ടീമിലെത്തിച്ചതി​​െൻറ ക്രെഡിറ്റ്​ ഗാംഗുലിക്കാണ്​. ഗാംഗുലി വിതച്ചത്​ ധോണി കൊയ്യുകയായിരുന്നെന്നും മുൻ ഇന്ത്യൻ ടീം അംഗംകൂടിയായ ഗംഭീർ പറഞ്ഞു.

ഒരു സ്​പോർട്​സ്​ ചാനലി​​െൻറ ക്രിക്കറ്റ്​ സംബന്ധമായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണിയുടെ കീഴിൽ 33 ടെസ്​റ്റ്​ കളിച്ച സഹീർ ഖാൻ 123 വിക്കറ്റുകൾ നേടി. ഈ കാലയളവിലാണ്​ ​ഐ.സി.സി ടെസ്​റ്റ്​ ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ഒന്നാമതെത്തിയത്​. ഏകദിനത്തിൽ ധോണിക്ക്​ ലഭിച്ചത്​ ഏറ്റവും മികച്ച ടീമിനെയാണ്​. ഇതാണ്​ 2011​ലെ ലോകകപ്പ്​ വിജയത്തിലേക്ക്​ നയിച്ചത്​.

സച്ചിൻ, സേവാഗ്​, യുവരാജ്​, യൂസുഫ്​, വിരാട്​, പിന്നെ താനും ഏകദിനവിജയങ്ങളിൽ നിർണായകമായെന്നും ഗംഭീർ പറയുന്നു. ഇതാണ്​ ഗാംഗുലിക്ക്​ നേടാനാകാത്ത വിജയങ്ങൾ ധോണിക്ക്​ ലഭിച്ച​െതന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsMS Dhoni
News Summary - Zaheer Khan behind MS Dhoni’s success as India’s Test captain
Next Story