നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട് -ആര്യാടൻ ഷൗക്കത്ത്
text_fieldsറിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സംസാരിക്കുന്നു
റിയാദ്: വരാനിരിക്കുന്ന നിലമ്പൂർ അസംബ്ലി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രധാന്യമുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസ് സന്ദർശിച്ചതിന് ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിരിക്കും ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ ഒമ്പത് വർഷമായി കേരളം വലിയ ദുരിതത്തിലാണ്. ആശാവർക്കർമാർ നടത്തിവരുന്ന സമരം ന്യായമാണ്. മുസ്ലിം ലീഗിന്റെ സേവനപക്ഷ രാഷ്ട്രീയം മാതൃകാപരമാണ്. ഇതിെൻറയൊക്കെ പിറകിലെ ശക്തി സ്രോതസ്സ് കെ.എം.സി.സിയാണെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, അബ്ദുല്ല വല്ലാഞ്ചിറ, സിദ്ധീഖ് മമ്പാട്, മുജീബ് ഉപ്പട, റസാഖ് പൂക്കോട്ടുംപാടം, സിദ്ധീഖ് കല്ലുപറമ്പൻ, അബ്ദുറഹ്മാൻ ഫറൂഖ്, അഡ്വ. അനീർ ബാബു, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, സിറാജ് മേടപ്പിൽ, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, ഷൗക്കത്ത് കടമ്പോട്ട്, സഫീർ അഹമ്മദ്, പി.കെ. ഷാഫി, അഷ്റഫ് മീപ്പീരി എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് സ്വാഗതവും അഷ്റഫ് കൽപകഞ്ചേരി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.