സ്വാതന്ത്ര്യ ദിനത്തിെൻറ പ്രാധാന്യം ഉണർത്തി 'നന്മ'
text_fieldsന്യൂയോർക്: നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളീ മുസ്ലിംസ് (നന്മ ) 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്ത് 15ന് സംഘടിപ്പിച്ച പരിപാടിയിൽ പത്മശ്രീ എം.എ യൂസഫ് അലി മുഖ്യ പ്രഭാഷകനായിരുന്നു. യുവ സമൂഹം സ്വാതന്ത്ര്യത്തിെൻറ മഹത്വം ഉൾക്കൊണ്ട് രാജ്യനിർമാണത്തിൽ മുഖ്യപങ്കാളിത്തം വഹിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എം.പി അബദുസമദ് സമദാനി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, കനേഡിയൻ ഇന്ത്യൻ കൗൺസിലർ ജനറൽ ശ്രീമതി അപൂർവ ശ്രീവാസ്തവ, നന്മ കാനഡ പ്രസിഡൻറ് മുസ്തഫ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു .
നന്മ ആരംഭിക്കുന്ന മൊബൈൽ ഫോൺ സഹായ പദ്ധതിയുടെ ഉദ്ഘാടനവും ഈ അവസരത്തിൽ നടന്നു. നന്മയുടെ പ്രവർത്തങ്ങൾ ശ്ലാഘനീയമാണെന്നും കൂടുതൽ സഹകരണം ഉണ്ടാകുമെന്നും കൗൺസിലർ ജനറൽ അവരുടെ ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു. നന്മ യു.എസ്.എ പ്രസിഡൻറ് ഫിറോസ് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോർത്ത് അമേരിക്കൻ മലയാളി മുസ്ലിം കമ്മ്യൂണിറ്റിയിലെ ഉന്നത വ്യക്തികളെ ആദരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ നന്മ ചെയർമാൻ റഷീദ് മുഹമ്മദ് ചടങ്ങിൽ അനുമോദിച്ചു . നന്മ മുൻ പ്രസിഡന്റ് യു.എ നസീർ സ്വാഗതവും നിരർ ബഷീർ നന്ദി പ്രകാശനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.