ടെക്സസ് വെടിവെപ്പ്; മരിച്ചവരിൽ ഇന്ത്യക്കാരിയും, പ്രതി നിയോ നാസി
text_fieldsന്യൂയോർക്: യു.എസിലെ ടെക്സസിലെ മാളിൽ ശനിയാഴ്ച എട്ടുപേരെ വെടിവെച്ചുകൊന്നയാൾ നിയോ നാസി ആശയക്കാരൻ. മൗറീഷ്യോ ഗാർഷ്യ എന്ന ആക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചിട്ടുണ്ട്. നിയോ നാസി ആശയമാണോ കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ യു.എസ് ഫെഡറൽ അധികൃതർ അന്വേഷണം നടത്തുന്നുണ്ട്.
പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിലയിരുത്തിയും സുഹൃത്തുക്കളിൽനിന്ന് മൊഴിയെടുത്തുമാണ് അന്വേഷണം നടത്തുന്നത്. പ്രതി നെഞ്ചിൽ ‘ആർ.ഡബ്ല്യു.എസ്.ഡി’ എന്ന് മുദ്രകുത്തിയിട്ടുണ്ട്. റൈറ്റ് വിങ് ഡെത്ത് സ്ക്വാഡ് എന്നതിന്റെ ചുരുക്കരൂപമാണ് ഇതെന്നാണ് കരുതുന്നത്. അതിനിടെ, കൊലപാതകവും ആത്മഹത്യയും ഉൾപ്പെടെ തോക്കുമായി ബന്ധപ്പെട്ട 44,000 മരണമാണ് കഴിഞ്ഞ വർഷം രാജ്യത്തുണ്ടായത്. ഔദ്യോഗിക കണക്കനുസരിച്ച് 1968നും 2017നുമിടക്ക് അമേരിക്കയിൽ തോക്കേന്തിയ ഭീകരർ കൊലപ്പെടുത്തിയവരുടെ എണ്ണം 15 ലക്ഷം വരും. പകുതിയിലധികം ആത്മഹത്യയാണ്. അമേരിക്കയിൽ വർഷംതോറും വർധിച്ചുവരുന്ന ആത്മഹത്യകളിലധികവും തോക്ക് ഉപയോഗിച്ചുള്ളതാണ്. ലോകത്ത് തോക്ക് കൈവശംവെക്കുന്നത് ഭരണഘടനാവകാശമായി നിശ്ചയിച്ച മൂന്നു രാജ്യങ്ങളിലൊന്നാണ് യു.എസ്. തോക്ക് നിയന്ത്രിക്കണമെന്ന ആവശ്യം രാജ്യത്ത് ഏറെനാളായി ഉയരുന്നുണ്ട്.
മരിച്ചവരിൽ ഇന്ത്യക്കാരിയും
ടെക്സസ്: ടെക്സസിൽ മാളിലുണ്ടായ വെടിവെപ്പിൽ മരിച്ചവരിൽ ഇന്ത്യൻ എൻജിനീയറും. സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയ ഹൈദരാബാദ് സ്വദേശിനി ഐശ്വര്യ (27) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ പുരുഷ സുഹൃത്ത് വെടിയേറ്റ് ചികിത്സയിലാണ്. ടെക്സസിലെ പെർഫെക്ട് ജനറൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.