വിമാനത്താവളത്തിൽനിന്ന് 4.75 കിലോ മയക്കുമരുന്ന് പിടികൂടി കസ്റ്റംസ്
text_fieldsമനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 4.75 കിലോ മയക്കുമരുന്ന് പിടികൂടി കസ്റ്റംസ്. സംശയത്തെത്തുടർന്ന് നടത്തിയ പ്രതികളുടെ ലഗേജ് പരിശോധനക്കിടെ പെട്ടിയുടെ ഒരുവശത്ത് പശവെച്ച് ഒട്ടിച്ച നിലയിലാണ് ക്രിസ്റ്റൽ ഘടനയിലുള്ള പദാർഥം കണ്ടെത്തിയത്. ഏഷ്യക്കാരായ ഒരു സ്ത്രീയും പുരുഷനുമടങ്ങിയ സംഘത്തെയാണ് പിടികൂടിയത്.
മെത്താംഫെറ്റമിൻ, ഹഷീഷ്, മരിജുവാന എന്നിവയുൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഉപഭോക്താക്കൾക്ക് വിൽക്കുക എന്ന ഉദ്ദേശ്യത്തോടെ കടത്തിയതിനും കൈവശം വെച്ചതിനും ഹൈ ക്രിമിനൽ കോടതി ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ബാഗ് പാകിസ്താനിലുള്ള ഒരാളുടേതാണെന്നും ബഹ്റൈനിലെ മറ്റൊരാൾക്ക് അത് കൈമാറാൻ അദ്ദേഹം നിർദേശിച്ചതായും പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആന്റി-നാർകോട്ടിക് ഡയറക്ടറേറ്റിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.