വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് നാല് മരണം
text_fieldsവോട്ട് ചെയ്യാനെത്തിയവരും വോട്ട് ചെയ്ത് ഇറങ്ങിയവരുമടക്കം അപകടത്തിൽപെട്ടും കുഴഞ്ഞുവീണും നാലുപേർ മരിച്ചു. പോളിങ് സ്റ്റേഷനുമുന്നിലെ സ്ലാബിൽ തട്ടി വീണും വോട്ടെടുപ്പിനെ ചൊല്ലി സംഘർഷം കണ്ടുനിന്ന വയോധികൻ കുഴഞ്ഞുവീണും മരണത്തിന് കീഴടങ്ങി.
കോട്ടയത്ത് വോട്ടുചെയ്യാനെത്തിയ വീട്ടമ്മയാണ് പോളിങ് സ്റ്റേഷനുമുന്നിലെ സ്ലാബിൽ തട്ടി വീണ് മരിച്ചത്. നട്ടാശ്ശേരി ചൂട്ടുവേലി കൊട്ടാരപ്പറമ്പിൽ അന്നമ്മ ദേവസ്യയാണ് (73) മരിച്ചത്. നട്ടാശ്ശേരി സെൻറ് മർസെലിനാസ് സ്കൂളിലെ ബൂത്തിൽ വോട്ടറായിരുന്നു.
വരുന്നതിനിടെ സ്കൂൾ കോമ്പൗണ്ടിലെ സ്ലാബിൽ തട്ടി മറിഞ്ഞുവീണ് തലക്ക് സാരമായ പരിക്കേറ്റാണ് മരണം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ജോസ്മോൻ, ആനി, സാലി, രാജമ്മ. മരുമക്കൾ: അനു, ജയൻ, ജേക്കബ്, സണ്ണി. സംസ്കാരം ബുധനാഴ്ച കോട്ടയം നല്ലയിടയൻ പള്ളി സെമിേത്തരിയിൽ.
ആലപ്പുഴയിൽ വോട്ടെടുപ്പിനെ ചൊല്ലി കോൺഗ്രസ് -സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടുന്നത് കണ്ടുനിന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. തൃക്കുന്നപുഴ ഏഴാം വാർഡ് മീനത്തേരിൽ വീട്ടിൽ ശാർങ്ഗധരനാണ് (പൊടിക്കൊച്ച് -60) മരിച്ചത്.
കോൺഗ്രസ് പ്രവർത്തകെൻറ വീട് കയറിയുള്ള ആക്രമണത്തിൽ തെക്കേമുറിയാലിൽ സുബിയൻ (40), ഭാര്യ റാണി, സഹോദരൻ സുധീഷ് എന്നിവർക്ക് പരിക്കേറ്റു. മാതാവ് സുഭാഷിണി (65), മകൻ സൂരജ് (9) എന്നിവരുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
മറയൂരിൽ പോളിങ് ബൂത്തിൽനിന്ന് വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. പത്തടിപ്പാലം സ്വദേശി കീച്ചേരിയില്‍ വീട്ടില്‍ ഗോപിനാഥനാണ് (79) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ഭാര്യ തങ്കമ്മക്കൊപ്പം മറയൂര്‍ ഗവ. എല്‍.പി സ്കൂളില്‍ എത്തിയ ഗോപിനാഥന് വോട്ട് ചെയ്ത ശേഷം ഭാര്യ വരുന്നതും കാത്ത് സ്കൂള്‍ വരാന്തയില്‍ ഇരിക്കവെയാണ് കുഴഞ്ഞു വീണത്. മക്കള്‍: ഉഷ, സുധ, സുനിത. മരുമക്കള്‍: രാജീവ്, ചന്ദ്രശേഖരൻ. സംസ്കാരം ബുധനാഴ്ച.
പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. തെങ്ങുംതറ വീട്ടിൽ ഗോപിനാഥ കുറുപ്പാണ് (65) മരിച്ചത്. വള്ളംകുളം ഗവ.യു.പി സ്കൂളിലെ ത്തിൽ വോട്ട് ചെയ്യാൻ വരി നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.