ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടൻ മരിച്ചു
text_fieldsമരട്: കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിെൻറ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ നടനും ഡബിങ് ആർട്ടിസ്റ്റുമായ പ്രബീഷ് ചക്കാലക്കൽ (44) മരിച്ചു.
ആശുപത്രിയിൽ എത്തിക്കാൻ കെഞ്ചിയിട്ടും വാഹനങ്ങൾ നിർത്തിയില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിക്കുകയും സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ജെ.എസ്.ഡബ്ല്യു സിമൻറ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സി.എസ്.എസ് സംസ്ഥാന സമിതി അംഗമാണ്. പിതാവ്: ചക്കാലക്കൽ സി.പി. ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാൻസി. മകൾ: ടാനിയ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം മരട് മൂത്തേടം പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.