Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2021 1:41 PM IST Updated On
date_range 28 Nov 2021 1:41 PM ISTദീപാലങ്കാരത്തിനിടെ ടെറസിൽ നിന്ന് വീണ് ഇലക്ട്രീഷ്യൻ മരിച്ചു
text_fieldsbookmark_border
കുന്നുകര: പള്ളിപ്പെരുനാളിനോടനുബന്ധിച്ച് സുഹൃത്തിെൻറ വീട്ടിൽ ദീപാലങ്കാരത്തിനെത്തിയ ഇലക്ട്രീഷ്യൻ ടെറസിൽനിന്ന് വീണ് മരിച്ചു. കുന്നുകര അയിരൂർ ആറ്റുപുറം എടയ്ക്കാട്ടുപറമ്പിൽ വീട്ടിൽ അയ്യപ്പൻ കുട്ടിയുടെ മകൻ ദിലീപാണ് (48) മരിച്ചത്.
ശനിയാഴ്ച സന്ധ്യയോടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
അമ്മ: വാസന്തി. ഭാര്യ: അശ്വതി. മക്കൾ: അദ്വൈത്, ശ്വേത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story