ബംഗളൂരുവിൽ ട്രെയിനില്‍ നിന്നും വീണ് മലയാളി യുവാവ് മരിച്ചു
text_fieldsനെടുങ്കണ്ടം: ബംഗളൂരുവിൽ ട്രെയിനില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ പ്രവേശിപ്പിച്ച മലയാളി യുവാവ് തിങ്കളാഴ്ച മരിച്ചു. ഇടുക്കി നെടുങ്കണ്ടത്തിനടുത്ത് തൂക്കുപാലം എം.ജി.എം. മന്ദിരത്തില്‍ റിട്ട. ഹെഡ് പോസ്റ്റ്്മാസ്ര്‍ ജി.സുനിലിന്റെ മകന്‍ ദേവനന്ദന്‍ (നന്ദു 22) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10.30 ഓടെ സോലദേവനഹള്ളി റയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ് ഫോമിന് മുകളിലാണ് ദേവനന്ദനെ വീണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സപ്തഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സക്കായി ഹെബ്ബാള്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ തിങ്കളാഴ്ച വെളുപ്പിനെ 4 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പ്ലാറ്റ് ഫോമില്‍ തലയടിച്ച് വീണതാണ് മരണ കാരണം. ആലുവ യൂ.സി. കോളജില്‍ എം.എക്ക് പരീക്ഷ എഴുതിയിരിക്കുകയായിരുന്നു. മാതാവ് ജോലിചെയ്യുന്ന മൂവാറ്റുപുഴയില്‍ ഏല്ലാവരും ഒന്നിച്ചു ചെലവഴിച്ച ശേഷം വെള്ളിയാഴ്ചയാണ് കൂട്ടുകാരെ കണ്ടിട്ടു വരാമെന്നു പറഞ്ഞ് ദേവനന്ദൻ മദ്രാസിന് പോയത്. അവിടെനിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. പി.ജി. പഠനം പൂര്‍ത്തിയാക്കിയ ദേവനന്ദൻ സിവില്‍ സര്‍വീസ് കോച്ചിംഗിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു.
അബദ്ധത്തില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ശിവാജി നഗര്‍ ബൗറിംങ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
മാതാവ് അനിത കുമാരി (അമ്പിളി ഹെഡ്മിസ്ട്രസ് എന്‍.എസ്.എസ്.എ ഹൈസ്‌കൂള്‍ മണ്ണൂര്‍ മൂവാറ്റുപുഴ) സഹോദരി ഡോ.ദേവി.(ജര്‍മ്മനി). സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരക്ക് വീട്ട് വളപ്പില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.