Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightചക്ക പറിക്കുന്നതിനിടെ...

ചക്ക പറിക്കുന്നതിനിടെ 15കാരൻ വീണുമരിച്ചു

text_fields
bookmark_border
dead body
cancel
Listen to this Article

ശനിവാരസന്തെ: ചക്ക പറിക്കുന്നതിനിടെ ഏണിയിൽനിന്നും വീണ് വിദ്യാർഥി മരിച്ചു. ശനിവാരസന്തെയിലെ കട്ടേപുർ എസ്റ്റേറ്റിലാണ് സംഭവം. തോട്ടത്തിലെ ഉത്തരേന്ത്യൻ തൊഴിലാളി ഖാസിം അലിയുടെ മകൻ മുസാഫർ അലി (15) ആണ് മരിച്ചത്.

രക്ഷിതാക്കൾ കുരുമുളക് പറിച്ചു വിശ്രമിക്കുന്നതിനിടെ കുട്ടി ഏണിയെടുത്ത് ചക്ക പറിക്കാൻ ശ്രമിക്കുകയായിരുന്നു. അടിതെറ്റി താഴെ വീണ മുസാഫർ അലിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ശനിവാരസന്തെ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryjackfruit
News Summary - 15-Year-Old Boy Falls to Death while picking a jackfruit
Next Story